twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമ്മുടെ രാജ്യത്തിനായി,കുടുംബത്തിനായി വീട്ടിലിരിക്കൂ! ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് താരങ്ങള്‍

    By Midhun Raj
    |

    കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയമാണിപ്പോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനെ അധികപേരും പിന്തുണച്ചുകൊണ്ടിരിക്കുകയാണ്. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രധാനമന്ത്രി കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ സമയം പുറത്തേക്ക് ഇറങ്ങരുതെന്നും വീട്ടില്‍ തന്നെ ഇരിക്കണം എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

    കൊറോണ വൈറസ് വ്യാപനം സ്റ്റേജ് 3യില്‍ എത്തിനില്‍ക്കുന്ന സമയമാണ് ജനത കര്‍ഫ്യുവുമായി പ്രധാനമന്ത്രി എത്തിയത്. ഇതിനെ പിന്തുണച്ച് സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അധികപേരും ജനതാ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്.

    മമ്മൂട്ടി, മോഹന്‍ലാല്‍

    മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി യുവതാരങ്ങള്‍ അടക്കമുളളവര്‍ വരെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി താനും വീട്ടിലിരിക്കുകയാണെന്നാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്റെ രാജ്യത്തിനായി എന്റെ കുടുംബത്തിനായി വീട്ടിലിരിക്കുന്നു എന്ന് എഴുതിയ കടലാസ് കൈയില്‍ പിടിച്ച ചിത്രവുമായിട്ട് ദുല്‍ഖര്‍ എത്തിയിരിക്കുന്നത്.

    കൊറോണ വൈറസ്

    ഒപ്പം മറ്റുളളവരും അത് ചെയ്യുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. കൊറോണ വ്യാപനത്തെ ചെറുക്കുന്നതിലും മറികടക്കുന്നതിലും രാജ്യമെമ്പാടുമുള്ള എല്ലാവരെയും ഏകീകരിക്കുന്ന ഒരു മികച്ച സംരംഭമാണ് ജനതകര്‍ഫ്യൂ എന്നും ദുല്‍ഖര്‍ കുറിച്ചു. ഇന്ന് വൈകുന്നേരം 5 മണിക്ക് നമുക്ക് എല്ലാവര്‍ക്കും ഒന്നിച്ച് കൈ കൊട്ടി ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാം, ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

    മുന്‍പും കൊറോണ

    മുന്‍പും കൊറോണ ബോധവല്‍ക്കരണവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന് പുറമെ നടി പൂര്‍ണിമ ഇന്ദ്രത്തിന്റെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. ഇന്ദ്രജിത്തിനും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയ്ക്കുമൊപ്പമുളള ഒരു സെല്‍ഫി പങ്കുവെച്ചാണ് പൂര്‍ണിമ എത്തിയത്.

    ഡ്രസ് വാങ്ങിയാല്‍ പൈസ കൊടുക്കുന്നത് അച്ഛനും അമ്മയും! ബാക്കി മറുപടി കൊടുക്കേണ്ട ആവശ്യമില്ലെന്ന് സാനിയഡ്രസ് വാങ്ങിയാല്‍ പൈസ കൊടുക്കുന്നത് അച്ഛനും അമ്മയും! ബാക്കി മറുപടി കൊടുക്കേണ്ട ആവശ്യമില്ലെന്ന് സാനിയ

    വീട്ടില്‍ സന്തോഷത്തോടെ

    വീട്ടില്‍ സന്തോഷത്തോടെ ഇരിക്കാനാണ് പൂര്‍ണിമയും ഇന്ദ്രജിത്തും സുപ്രിയയും പറയുന്നത്. മൂന്ന് പേരും ഒന്നിച്ചുളള സെല്‍ഫി പങ്കുവെച്ചതിനൊപ്പം പൃഥ്വിരാജിനെ മിസ് ചെയ്യുന്നുവെന്നും പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. നിലവില്‍ ആടുജീവിതം ഷൂട്ടിംഗിനായി ജോര്‍ദാനിലേക്ക് പോയിരിക്കുകയാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസം താന്‍ ഇവിടെ സുരക്ഷിതനാണെന്ന് പൃഥ്വി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

    ആടുജീവിതത്തില്‍ അഭിനയിക്കുന്ന

    ആടുജീവിതത്തില്‍ അഭിനയിക്കുന്ന രണ്ട് താരങ്ങള്‍ ഇപ്പോള്‍ സെല്‍ഫ് ക്വാറന്റീനില്‍ ആണൈന്നും താരം പറഞ്ഞു. സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിട്ടില്ലെന്നും ചിത്രീകരണം തുടരുകയാണെന്നും പൃഥ്വി അറിയിച്ചിരുന്നു. നേരത്തെ 30 കിലോയോളം ശരീരഭാരം കുറച്ച ശേഷമാണ് പൃഥ്വി ഷൂട്ടിംഗിനായി പോയത്. കേരളത്തിലെ ഷെഡ്യൂളിന് പിന്നാലെയാണ് സിനിമാ സംഘം ജോര്‍ദാനിലേക്ക് അടുത്ത ഷെഡ്യൂളിനായി പോയത്. കൊറോണ കാരണം നേരത്തെ കേരളത്തില്‍ സിനിമ ഷൂട്ടിംഗും റിലീസുമെല്ലാം മാറ്റിവെച്ചിരുന്നു.

    കിട്ടിയത് രണ്ട് പഴവും ഒരു ഓറഞ്ചും, മരുന്നു പോലും ലഭിച്ചില്ല, വെളിപ്പെടുത്തലുമായി കനിക കപൂർകിട്ടിയത് രണ്ട് പഴവും ഒരു ഓറഞ്ചും, മരുന്നു പോലും ലഭിച്ചില്ല, വെളിപ്പെടുത്തലുമായി കനിക കപൂർ

    English summary
    dulquer salmaan and poornima indrajith posted janata curfew day
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X