പൃഥ്വിരാജും ദുല്‍ഖറും നിവിന്‍ പോളിയും ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമുള്ള പുരുഷന്മാരുടെ പട്ടികയില്‍!
ബോഡി ബില്‍ഡ് ചെയ്ത് വെച്ച് ആരാധകരെ അമ്പരിപ്പിക്കുകയാണ് ഓരോ സിനിമാ താരങ്ങളും. സിനിമയ്ക്ക് വേണ്ടി നടന്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ നടത്തിയ രൂപമാറ്റങ്ങള്‍ ഏറെ അഭിനന്ദനങ്ങള്‍ നേടി കൊടുത്തവയുമാണ്. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാര കണ്ടെത്താന്‍ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേ റിസള്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.
അമ്പത് പേരടങ്ങുന്ന പട്ടികയില്‍ ബോളിവുഡ് നടന്‍ ഷാഹിദ് കപൂറാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ കബീര്‍ സിംഗ് എന്ന ചിത്രത്തിലൂടെ വലിയ സ്വീകാര്യതയായിരുന്നു ഷാഹിദ് കപൂര്‍ സ്വന്തമാക്കിയത്. ബോളിവുഡ് താരം രണ്‍വീര്‍ സിംഗാണ് രണ്ടാം സ്ഥാനത്ത്. തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട മൂന്നാം സ്ഥാനത്തും ബോളിവുഡില്‍ നിന്നും വിക്കി കൗശല്‍ നാലാമതും എത്തി.

Recommended Video
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയാണ് നാലാം സ്ഥാനത്തുള്ളത്. മലയാളത്തില്‍ നിന്നും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആറാം സ്ഥാനത്തും പൃഥ്വിരാജ് ഇരുപത്തിമൂന്നാമതും നിവിന്‍ പോളി നാല്‍പതാം സ്ഥാനത്തും ഇടം നേടിയിരിക്കുകയാണ്. തെന്നിന്ത്യയില്‍ നിന്നും ശിവകാര്‍ത്തികേയന്‍, റാണ ദഗ്ഗുബാട്ടി, യഷ്, രാചരണ്‍, ബോളിവുഡില്‍ നിന്നും വരുണ്‍ ധവാന്‍, കാര്‍ത്തിക് ആര്യന്‍, ആദിത്യ റോയ് കപൂര്‍, ടൈഗര്‍ ഷെറഫ്, വിദ്യൂത് ജംവാല്‍, കെ എല്‍ രാഹുല്‍ തുടങ്ങിയവരും പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്.
കൂടുതലും യുവതാരങ്ങളായിരുന്നു പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. അത് മാത്രമല്ല എല്ലാ കാലത്തും ആകര്‍ഷകത്വമുള്ള നടന്മാരുടെ പട്ടികയും പുറത്ത് വിട്ടിരുന്നു. അതില്‍ സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍. അക്ഷയ് കുമാര്‍, ആമീര്‍ ഖാന്‍, മഹേഷ് ബാബു എന്നിവര്‍ നേരത്തെ തന്നെ സ്ഥാനം നേടിയിരുന്നു. ഈ വര്‍ഷം നടന്‍ ഹൃത്വിക് റോഷനും ഈ ലിസറ്റിലാണ് സ്ഥാനം പിടിച്ചത്.


Click it and Unblock the Notifications