ദുല്‍ഖര്‍-റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന് തുടക്കമായി, നടന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം

By Midhun Raj

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രുസ് ഒരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. ഇതിന്‌റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ബോബി സഞ്ജയുടെ തിരക്കഥയിലാണ് ഇത്തവണയും റോഷന് ആന്‍ഡ്രൂസ് സിനിമ അണിയിച്ചൊരുക്കുന്നത്. ദുല്‍ഖറും റോഷനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സിനിമയിലെത്തി ഒമ്പത് വര്‍ഷം തികച്ച വര്‍ഷത്തിലാണ് പുതിയ ചിത്രം ആരംഭിച്ചത്.

dulquer-roshanandrewsmovie

അടുത്ത സുഹൃത്തും നടനുമായ സണ്ണി വെയ്‌നും പുതിയ സിനിമയുടെ പൂജാ ചടങ്ങില്‍ പങ്കെടുത്തു. വേഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമ കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. സന്തോഷ് നാരായണനാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. അസ്ലം പുരയില്‍ ഛായാഗ്രഹണവും വസ്ത്രാലങ്കാരം സുജിത് സുധാകരനും നിര്‍വ്വഹിക്കുന്നു.

മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്. പ്രതി പൂവന്‍ കോഴിയാണ് റോഷന്‍ ആന്‍ഡ്രൂസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അതേസമയം കണ്ണും കണ്ണും കൊളളയടിത്താല്‍ ദുല്‍ഖറിന്റെതായി അവസാനമായി പുറത്തിറങ്ങി. ദുല്‍ഖര്‍ വീണ്ടും തമിഴിലെത്തിയ ചിത്രം വിജയമായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമകള്‍ വരുന്നുണ്ട്.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: dulquer salmaan roshan andrews
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X