പഴയ ചോദ്യം ആവർത്തിച്ച് സുരേഷ് ഗോപി, ഞാൻ ഡീസന്റാണെന്ന് കല്യാണി, വരനെ ആവശ്യമുണ്ട് ട്രെയിലർ

പ്രേക്ഷരുടെ പ്രിയതാരങ്ങളായ സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിച്ചെത്തുന്ന ചിത്രമാണ് വരനെ ആവശ്യമാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രണ്ട് രണ്ട് ജനറേഷൻ താരങ്ങളാണ് ഒന്നിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ എവർഗ്രീൻ ഹിറ്റ് താരജോഡികളായ സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രമാണിത്. അതുപോലെ കല്യാണി പ്രിയദർശന്റെ ആദ്യ മലയാള ചിത്രം എന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.

varane avashymundu

ഇതിനു മുൻപ് പുറത്തു വന്ന ചിത്രത്തിന്റെ ടീസറിനു പോസ്റ്ററിനും ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കുടുംബ പ്രേക്ഷകർക്കും യൂത്തിനും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. ബന്ധങ്ങള്‍ക്കും പ്രണയത്തിനും പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണിത്. ചെന്നൈ പശ്ചാത്തലമാക്കിക്കൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, സിജു വില്‍സണ്‍, സന്ദീപ് രാജ്, വഫ ഖദീജ, ദിവ്യ മേനോന്‍, മീര കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൗബിന്‍ ഷാഹിറും അതിഥി വേഷത്തിലെത്തുന്നുണ്ട്. മുകേഷ് മുരളീധരനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.വേ ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിർമ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X