യമണ്ടന്‍ പ്രേമകഥയിലൂടെ ദുല്‍ഖറിന്റെ മാസ് ഉടന്‍! റിലീസ് തിയ്യതി പുറത്തുവിട്ട് കുഞ്ഞിക്ക! കാണൂ

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. സോളോ ഇറങ്ങി ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. സോളോയ്ക്ക് ശേഷം അന്യഭാഷ ചിത്രങ്ങളിലാണ് നടന്‍ കൂടുതലായും അഭിനയിച്ചിരുന്നത്. ഹാസ്യത്തിന് പ്രാധാന്യമുളള ദുല്‍ഖറിന്റെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

യമണ്ടന്‍ പ്രേമകഥയുടെതായി പുറത്തിറങ്ങിയ ആദ്യ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ മാസ് എന്‍ട്രി തന്നെയാണ് ടീസറില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദുല്‍ഖര്‍ ഉള്‍പ്പെടെയുളളവര്‍ ഫേസ്ബുക്ക് ലൈവില്‍ വന്നായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്.

ഒരു യമണ്ടന്‍ പ്രേമകഥ

ഒരു യമണ്ടന്‍ പ്രേമകഥ

അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് കൂട്ടുകെട്ട് കഥയെഴുതിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തില്‍ ലല്ലു എന്ന ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചിരിക്കുന്നത്. തികച്ചും നാടന്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം പ്രണയം,സൗഹൃദം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് എടുത്തിരിക്കുന്നത്.

ദുല്‍ഖറിന്റെ ഫേസ്ബുക്ക് ലെെവ്

ദുല്‍ഖറിന്റെ ഫേസ്ബുക്ക് ലെെവ്

ദുല്‍ഖര്‍ ചിത്രത്തിന്റെ റിലീസ് എന്നായിരിക്കുമെന്ന് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നൊരു കാര്യമാണ്. റിലീസ് ഡേറ്റും സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുമായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നത്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍,ബിബിന്‍ ജോര്‍ജ്ജ്, സംവിധായകന്‍ ബിസി നൗഫല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

ദുല്‍ഖര്‍ പറഞ്ഞത്

ദുല്‍ഖര്‍ പറഞ്ഞത്

ചിത്രത്തില്‍ ലല്ലു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും നാടിനെയും നാട്ടുകാരെയും സ്‌നേഹിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് ലല്ലുവെന്നും ഫേസ്ബുക്ക് ലൈവില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. ദുല്‍ഖറിനോട് കഥ പറയാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം വിഷ്ണു ഉണ്ണികൃഷ്ണനും പങ്കുവെച്ചു.

സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍

സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍

സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ദുല്‍ഖര്‍ ഭയങ്കര ചിരിയായിരുന്നു. തമാശയൊക്ക പുളളിക്ക് ഇഷ്ടമായി. അപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു, രക്ഷപ്പെട്ടു ഇനി സമ്മതം പറഞ്ഞോളുമെന്ന്, ശ്വാസം മുട്ടുന്ന പോലെ ചിരിച്ച് ദുല്‍ഖര്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ആലോചിച്ച് പറയാമെന്ന്, വിഷ്ണു ഉണ്ണികൃഷ്ണന്‍ ലൈവില്‍ പറഞ്ഞു. അതേസമയം ഏതു സ്‌ക്രിപ്റ്റ് വായിച്ചാലും താനൊന്ന് ആലോചിച്ച ശേഷമാണ് തീരുമാനം അറിയിക്കാറുളളതെന്ന് ദുല്‍ഖര്‍ മറുപടിയായി പറഞ്ഞു.

സിനിമയുടെ റിലീസ്

സിനിമയുടെ റിലീസ്

കോമഡിക്ക് പ്രാധാന്യമുളള ചിത്രത്തില്‍ സലീംകുമാര്‍,സൗബിന്‍ ഷാഹിര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍,ബിബിന്‍ ജോര്‍ജ്ജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നിഖില വിമലും സംയുക്ത മേനോനുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്. നാദിര്‍ഷ സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. എപ്രില്‍ 25നാണ് യമണ്ടന്‍ പ്രേമകഥ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X