»   » കള്ളന്മാരെയും സിനിമയിലെടുക്കും! കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ സല്‍മാന്‍!

കള്ളന്മാരെയും സിനിമയിലെടുക്കും! കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ സല്‍മാന്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

അടുത്തതായി മലയാള സിനിമ പ്രേക്ഷകരെ കാത്തിരിക്കുന്നത് മികച്ച സിനിമകളുടെ വലിയ ശേഖരമാണ്. പ്രമുഖ താരങ്ങളെല്ലാം ഒന്നിലധികം സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി പുതിയൊരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്.

കേരളത്തെ ഞെട്ടിച്ച് കടന്നു കളഞ്ഞ പ്രധാന പിടികിട്ടാപുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം മിനിസ്‌ക്രീനിലേക്കും എത്തുകയാണ്. ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് ദുല്‍ഖറാണ്.

സുകുമാരക്കുറുപ്പും സിനിമയിലേക്ക്

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളികളില്‍ ഒരാളായിരുന്നു സുകുമാരക്കുറുപ്പ്. 1984 ല്‍ ഗള്‍ഫില്‍ നിന്നും കിട്ടാനുള്ള ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ചലച്ചിത്ര വിതരണക്കാരനായ ചാക്കോ എന്നയാളെ ചുട്ടുകൊന്ന കേസിലെ പ്രതിയായിരുന്നു സുകുമാരക്കുറുപ്പ്.

ദുല്‍ഖര്‍ നായകനാവുന്നു

ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറിപ്പിന്റെ വേഷത്തിലഭിനയിക്കാന്‍ പോവുന്നത്. വാര്‍ത്ത ദുല്‍ഖറും ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും പുറത്ത് വിട്ടിരിക്കുകയാണ്.

ശ്രീനാഥ് രാജേന്ദ്രന്‍-ദുല്‍ഖര്‍ കൂട്ടുകെട്ട്

ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡേ ഷോ സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രനായിരുന്നു. സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കാന്‍ പോവുന്ന ചിത്രമാണിത്.

ഫസ്റ്റ് ലുക്ക്

സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. ദുല്‍ഖറും ശ്രീനാഥും ഇരുവരുടെയും ഫേസ്ബുക്കിലുടെയാണ് സിനിമയെക്കുറിച്ചുള്ള വാര്‍ത്ത പറയുന്നത്. മാത്രമല്ല ചിത്രത്തിലെ ഫസ്റ്റ് ലുക്കും ഇരുവരും ഷെയര്‍ ചെയ്തിട്ടുണ്ട്.

പറഞ്ഞതും അല്ല അറിഞ്ഞതും അല്ല

പറഞ്ഞതും അല്ല അറിഞ്ഞതും അല്ല , പറയാന്‍ പോകുന്നതാണ് കഥ. സ്വന്തം നിഴല് പോലും അറിയാത്ത കഥ എന്നാണ് സംവിധായകന്‍ സിനിമയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

English summary
Dulquer Salmaan as a Sukumara Kurup! Coming Soon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam