മമ്മൂട്ടിയെയും കടത്തി വെട്ടി ദുല്‍ഖര്‍ സല്‍മാന്‍

By Aswathi

സെക്കന്റ് ഷോയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ പറഞ്ഞു, ദേ മമ്മൂട്ടിയുടെ മകന്‍. ഉസ്താദ് ഹോട്ടല്‍ ഹിറ്റായപ്പോള്‍ പ്രേക്ഷകര്‍ പറഞ്ഞു, ദുല്‍ഖറിന് മമ്മൂട്ടിയുടെ കഴിവ് അങ്ങനെ പകര്‍ന്നു കിട്ടിയിട്ടുണ്ടെന്ന്. ബാംഗ്ലൂര്‍ ഡെയ്‌സ് വന്നപ്പോള്‍ പ്രേക്ഷകര്‍ പറഞ്ഞു ദുല്‍ഖര്‍ തകര്‍ത്തു എന്ന്.

ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന മരത്തിന് ചാരി നില്‍ക്കാന്‍ മമ്മൂട്ടി എന്ന വന്‍ മരത്തിന്റെ പേര് വേണ്ട. സിനിമയില്‍ തന്റെ സ്ഥാനം ദുല്‍ഖര്‍ കണ്ടെത്തി കഴിഞ്ഞു. മലയാളം കടന്നും ദുല്‍ഖറിന് ആരാധകരായി.

mamootty-dulquar

മമ്മൂട്ടിയെക്കാള്‍ ആരാധകര്‍ ദുല്‍ഖര്‍ സല്‍മാന് ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് പറയാനേ നിവൃത്തിയുള്ളൂ. ഇപ്പോള്‍ ആരാധരുടെ ബലം അളക്കുന്നത് ഫേസ്ബുക്ക് ലൈക്കുകളാണല്ലോ. അങ്ങനെ വരുമ്പോള്‍ വാപ്പച്ചിയെ കടത്തിവെട്ടിയാണ് ദുല്‍ഖറിന്റെ പോക്ക്.

നേരത്തെ മോഹന്‍ലാലും നസ്‌റിയ നസീമും തമ്മില്‍ നടന്ന മത്സരത്തില്‍ നസ്‌റിയ വിജയ്ച്ചു. ഇപ്പോള്‍ ദുല്‍ഖറും മമ്മൂട്ടിയും തമ്മിലുള്ള മത്സരത്തില്‍ ദുല്‍ഖറും. മുപ്പത് ലക്ഷത്തിലധികം ലൈക്കുകളാണ് ദുല്‍ഖറിന് ഫേസ്ബുക്കില്‍. അതേ സമയം മമ്മൂട്ടിയ്ക്കാകട്ടെ 20 ലക്ഷത്തിലധികം മാത്രം. മമ്മൂട്ടിയും ദുല്‍ഖറും ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X