»   » ബിജോയ് നമ്പ്യാര്‍ മലയാളത്തിലേക്ക്, നായകന്‍ ദുല്‍ഖര്‍

ബിജോയ് നമ്പ്യാര്‍ മലയാളത്തിലേക്ക്, നായകന്‍ ദുല്‍ഖര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയനായ ബിജോയ് നമ്പ്യാര്‍ മലയാളത്തിലേക്ക്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍. ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

മാതൃഭാഷയില്‍ ഒരു സിനിമ ഒരുക്കുക എന്നത് തന്റെ ഏറെ നാളത്തെ സ്വപ്‌നമായിരുന്നുവെന്ന് ബിജോയ് അഭിമുഖത്തില്‍ പറഞ്ഞു. ബിജോയ് യുടെ തന്നെ നിര്‍മ്മാണ കമ്പിനിയായ ഗേറ്റ് വേയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പുതുമയുള്ളത്

എന്തെങ്കിലും ഒരു പുതുമ കൊണ്ടുവരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ബിജോയ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രീകരണം

ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും പറയാന്‍ കഴിയില്ലെന്നും ബിജോയ് പറയുന്നു.

മോഹന്‍ലാല്‍ ചിത്രത്തിലൂടെ

മോഹന്‍ലാല്‍ അഭിനയിച്ച നിശബ്ദ ഹ്രസ്വ ചിത്രമായ റിഫഌക്ഷന്‍ എന്ന ചിത്രത്തിലൂടെയാണ് ബിജോയ് നമ്പ്യാര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തില്‍ ചെയ്ത രാഹു എന്ന ഹ്രസ്വ ചിത്രവും ശ്രദ്ധ നേടിയിരുന്നു.

മണിരത്‌നത്തിനൊപ്പം

മണിരത്‌നത്തിന്റെ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Dulquer Salmaan and Bejoy Nambiar join hands!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam