പ്രേക്ഷകര്‍ക്ക് ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ സമ്മാനം!കുറുപ്പിന്റെ കിടിലന്‍ സ്‌നീക്ക് പീക് പുറത്ത്

കുഞ്ഞിക്ക എന്ന് വിളിപ്പേരുള്ള നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മുപ്പത്തിമൂന്നാം ജന്മദിനം വിപുലമായി ആഘോഷിക്കപ്പെടുകയാണ്. കൊവിഡ് നിയന്ത്രണങ്ങളാണെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയാണ് ദുല്‍ഖറിന്റെ പിറന്നാള്‍ ആഘോഷം നടക്കുന്നത്. 1986 ജൂലൈ 28 നായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും ഇളയമകനായി ദുല്‍ഖര്‍ ജനിക്കുന്നത്.

ഇന്ന് 34 -ാം പിറന്നാള്‍ ആഘോഷിക്കുന്ന ദുല്‍ഖറിന് ആശംസയുമായി കുറുപ്പ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും എത്തിയിരിക്കുകയാണ്. കുറുപ്പിന്റെ സ്‌നീക്ക്പുറത്തിറക്കിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാനെ അഭിനയ രംഗത്തേക്ക് എത്തിച്ച സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കുറുപ്പ്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്.

 kurupp-dq

Recommended Video

കുറുപ്പിന്റെ തകര്‍പ്പന്‍ വീഡിയോയുമായി ദുല്‍ഖര്‍ | Filmibeat Malaylam

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായ ഇന്ന് തന്നെയാണ് ഈ സ്‌നീക്ക് പീക്ക് പുറത്തിറങ്ങിയിരിക്കുന്നത് എന്നത് ആരാധകരെയും പ്രേക്ഷകരെയും ഒരേ പോലെയാണ് ആവേശം കൊള്ളിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പെരുന്നാള്‍ റിലീസായി തയ്യാറെടുത്തു എങ്കിലും കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നീണ്ടു പോയതാണ്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.

 kurupp-dq

നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X