»   » ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളിന് സൗബിന്റെ വക കിടിലന്‍ സമ്മാനം!

ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളിന് സൗബിന്റെ വക കിടിലന്‍ സമ്മാനം!

By: Teressa John
Subscribe to Filmibeat Malayalam

ഇത്തവണ ദുല്‍ഖര്‍ സല്‍മാന്റ പിറന്നാള്‍ ഇത്തിരി വ്യത്യസ്തമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖറിന് ആശംസകളുമായി ആരാധകരുടെ നീണ്ട നിരയാണ്. നിലവില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ദുല്‍ഖറിന് ഓരോ സിനിമയില്‍ നിന്നും വ്യത്യസ്ത പിറന്നാള്‍ സമ്മാനം കിട്ടിയിരിക്കുകയാണ്.

കൂട്ടത്തില്‍ നടന്‍ സൗബിന്‍ സാഹിറും പിറന്നാള്‍ സമ്മാനം കൊടുത്തിരിക്കുകയാണ്. സൗബിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് സൗബിനും മറ്റുള്ള സിനിമക്കാരെ പോലെ ആവുന്നത്. ദുല്‍ഖറിന്റെ വ്യത്യസ്തമായ ലുക്കാണ് ചിത്രത്തിലുടെ കാണിച്ചിരിക്കുന്നത്. ഒരു പറവയെ കൈയില്‍ പിടിച്ച് അതിനെ നോക്കി നില്‍ക്കുന്ന ദുല്‍ഖറിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

ഫേസ്ബുക്കിലെ ഔദ്യോഗിക പേജിലുടെ സൗബിന്‍ തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ദുല്‍ഖറിന്റെ പിറന്നാള്‍ പ്രമാണിച്ച് ആദ്യം തമിഴിലും മലയാളത്തിലും ഒന്നിച്ച് റിലീസ് ചെയ്യുന്ന സോളോ യുടെ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. തൊട്ട് പിന്നാലെ തെലുങ്കില്‍ നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനദി എന്ന സിനിമയുടെ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

English summary
Dulquer Salmaan Birthday Spl: Soubin Sahir's gift
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam