»   » ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍!പുതിയ സിനിമയില്‍ നിന്നും കിട്ടിയത് മികച്ച സമ്മാനം

ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍!പുതിയ സിനിമയില്‍ നിന്നും കിട്ടിയത് മികച്ച സമ്മാനം

Posted By: Teressa John
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്‍ പിതാവിനൊപ്പം ജനപ്രിയ നടനായി മാറിയത് പെട്ടെന്നായിരുന്നു. മമ്മുക്കയ്ക്ക് പിന്നാലെ മലയാളത്തിന്റെ കുഞ്ഞിക്കയായിട്ടാണ് ദുല്‍ഖര്‍ അറിയപ്പെടുന്നത്. ഇന്ന് ദുല്‍ഖര്‍ തന്റെ മൂപ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അതിനിടെ താരത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയ നിറയെ ആരാധകരുടെ പ്രവാഹമാണ്. ഒപ്പം മറ്റൊരു പിറന്നാള്‍ സമ്മാനം കൂടി ദുല്‍ഖറിന് കിട്ടിയിരിക്കുകയാണ്.

നക്ഷത്ര കണ്ണുമായി മലയാളികളിയുടെ പ്രിയങ്കരിയായി മാറിയ താരപുത്രി പാര്‍വതി രതീഷ് വിവാഹിതയാകുന്നു!

ദുല്‍ഖറിന് 2017 വിശേഷങ്ങളുടെ വര്‍ഷമാണ്. മകള്‍ പിറന്നതും സിനിമകളുടെ വിജയവും എന്നിങ്ങനെ സന്തോഷത്തിന്റെ ദിനങ്ങള്‍ മാത്രമാണ്.
ആരാധകരുടെ സ്‌പെഷ്യല്‍ വീഡിയോ, കാര്‍ഡുകള്‍, എന്നിങ്ങനെ വരുന്ന ആശംസകള്‍ക്ക് പുറമെ ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന ചിത്രം 'സോളേ' യുടെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

സിനിമകള്‍ ദുരന്തം! അഭിനയം നിര്‍ത്തി പുതിയ സംരംഭവുമായി കത്രീന കൈഫ്, തുടങ്ങാന്‍ പോവുന്ന പദ്ധതി ഇതാണ്!!

ദുല്‍ഖറിന്റെ പിറന്നാള്‍

ദുല്‍ഖര്‍ സല്‍മാന്‍ ജൂലൈ 28 ന് തന്റെ 30-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അതിനിടെ സോഷ്യല്‍ മീഡിയ മുഴുവന്‍ ദുല്‍ഖറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ മുങ്ങിയിരിക്കുകയാണ്.

സോളോയുടെ പോസ്റ്റര്‍

ദുല്‍ഖര്‍ സല്‍മാന്‍ അഞ്ച് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന സിനിമയാണ് സോളോ. ഒരേ സമയം മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ പിറന്നാള്‍ പ്രമാണിച്ച് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

തെലുങ്കിലും ദുല്‍ഖര്‍ തിളങ്ങും

മലയാള സിനിമയ്ക്ക് പുറമെ അന്യ ഭാഷ സിനിമകളില്‍ കൂടി തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍. തെലുങ്കില്‍ നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനദി എന്ന ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

സലാം ബുക്കറിയുടെ സിനിമയില്‍

നടന്‍ സലാം ബുക്കറി ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന ചിത്രത്തിലും ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുകയാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് പുറത്ത് വന്ന വാര്‍ത്തകളില്‍ പറയുന്നത്.

സുകുമാര കുറുപ്പായി ദുല്‍ഖര്‍


കേരളത്തെ ഞെട്ടിച്ച് കടന്ന കളഞ്ഞ കുപ്രിസിദ്ധ കള്ളനായിരുന്ന സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രത്തിലും ദുല്‍ഖറാണ് അഭിനയിക്കുന്നത്. സുകുമാര കുറുപ്പിന്റെ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

തമിഴിലെ സിനിമകള്‍

മലയാളത്തില്‍ മാത്രം നായകനായി അഭിനയിച്ചിരുന്ന ദുല്‍ഖര്‍ തമിഴ് സിനിമയില്‍ കൂടി സജീവമാകാനുള്ള ശ്രമത്തിലാണ്. സോളോ യ്ക്ക് പിന്നാലെ കിറ്റി എന്ന സിനിമയിലും ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ട്.

English summary
Dulquer Salmaan Birthday Spl: Upcoming Movies Of DQ That Will Take Him To The Next Level!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam