»   » ജീവിതത്തിലെ പ്രകാശനാളങ്ങള്‍ക്കൊപ്പം; ദുല്‍ഖറിന്റെ പിറന്നാള്‍ സെല്‍ഫി വൈറലാകുന്നു

ജീവിതത്തിലെ പ്രകാശനാളങ്ങള്‍ക്കൊപ്പം; ദുല്‍ഖറിന്റെ പിറന്നാള്‍ സെല്‍ഫി വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

തന്റെ അടുത്ത സുഹൃത്തുക്കളുടെയും വേണ്ടപ്പെട്ടവരുടെയും പിറന്നാള്‍ കൃത്യമായി ഓര്‍ക്കുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഓര്‍ക്കുക മാത്രമല്ല തന്റെ ഫേസ്ബുക്ക് പേജിലൂടെ അവര്‍ക്കുള്ള ആശംസകളും അറിയിക്കും. ആ ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളിയരുന്നു ഇന്നലെ (ജൂലെ 28)

ദുല്‍ഖറിനും ഒരുപാട് പേര്‍ ആശംസകള്‍ അറിയിച്ചു. ആരാധകരും സുഹൃത്തുക്കളും സിനിമാ താരങ്ങളുമൊക്കെ. എല്ലാവരുടെയും ആശംസാ പ്രവാഹത്തിന് ശേഷം വൈകിട്ട് ഒരു മറുപടി എന്നോളം ദുല്‍ഖര്‍ ഒരു സെല്‍ഫി ഫേസ്ബുക്കിലിട്ടു. അതാണിത്

dulquer-salmaan-celebrates-birthday-with-family

മണിക്കൂറുകള്‍ക്കകം ദുല്‍ഖറിന്റെ ഫോട്ടോ വൈറലായി. 'ഇതാ എന്റെ പിറന്നാള്‍ സെല്‍ഫി, എന്റെ ജീവിതത്തിലെ പ്രകാശനാളങ്ങള്‍ക്കൊപ്പം' എന്ന ക്യാപ്ഷനോടെയാണ് ദുല്‍ഖര്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.

ചിത്രത്തില്‍ വാപ്പച്ചി മമ്മൂട്ടി, ഉമ്മച്ചി സുല്‍ഫത്ത്, ചേച്ചി സുറുമി, അവരുടെ രണ്ട് കുട്ടികള്‍, ഭാര്യ അമല്‍ സൂഫിയ എന്നിവരെയും കാണാം. മര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന പുതിയ ചിത്രത്തിലെ ഗെറ്റപ്പിലാണ് ദുല്‍ഖര്‍ ഉള്ളത്. ലിസ്ബണിലെ ഒരു പുരാതനമായ പലഹാരക്കടയിലിരുന്നാണ് ദുല്‍ക്കറും കുടുംബവും പിറന്നാള്‍ ആഘോഷിച്ചത്.

English summary
Dulquer Salmaan, the young charming actor celebrated his 29th birthday in Lisbon, Portugal, with his entire family. Dulquer has posted a selfie clicked with his family, in his official Facebook page.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam