»   » താരപുത്രനില്‍ നിന്നും ഡിക്യുവിലേക്ക്, അഭിനയത്തില്‍ അഞ്ചു വയസ്സ്, ദുല്‍ഖര്‍ സല്‍മാന്‍റെ യാത്ര

താരപുത്രനില്‍ നിന്നും ഡിക്യുവിലേക്ക്, അഭിനയത്തില്‍ അഞ്ചു വയസ്സ്, ദുല്‍ഖര്‍ സല്‍മാന്‍റെ യാത്ര

Posted By: Nihara
Subscribe to Filmibeat Malayalam

യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് കടന്നുവന്നത്. താരപുത്രന്റെ മേല്‍വിലാസത്തില്‍ നിന്നും ചുരുങ്ങിയ കാലം കൊണ്ടു തന്നെ പുറത്തുകടക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. മകന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് മമ്മൂട്ടിയാണെങ്കില്‍ അധികം വാചാലനായതുമില്ല. സ്വാഭാവികമായ കാര്യമായിട്ടാണ് മമ്മൂട്ടി മകന്റെ എന്‍ട്രിയെ നോക്കിക്കണ്ടത്.

മെഗാസ്റ്റാറിന്റെ മകന്‍ ഇമേജില്ലാതെയാണ് ദുല്‍ഖര്‍ ആദ്യ സിനിമയായ സെക്കന്‍ഡ് ഷോ പൂര്‍ത്തിയാക്കിയത്. അധികം സംസാരിക്കാത്ത നാണം കുണുങ്ങിയായി പിന്നിലേക്ക് മാറി നിന്നിരുന്ന ദുല്‍ഖര്‍ സിനിമയിലെത്തിയിട്ട് അഞ്ചു വര്‍ഷമായി. ആദ്യ കാലത്ത് സ്റ്റീരിയോ ടൈപ്പായി പോയിരുന്നുവെങ്കിലും ഏത് കഥാപാത്രവും തന്റെ കൈയ്യില്‍ ഭദദ്രമാണെന്ന് പിന്നീട് ദുല്‍ഖര്‍ തെളിയിച്ചു.

സിനിമയിലെത്തിയിട്ട് അഞ്ചു വര്‍ഷം

ജനിച്ചതു മുതല്‍ സിനിമയെക്കുറിച്ച് കണ്ടു കേട്ടും വളര്‍ന്ന ദുല്‍ഖര്‍ സിനിമയിലെത്തിയതില്‍ യാതൊരു വിധ ആശ്ചര്യവും ഇല്ല. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ഇമേജിലൂടെയാണ് കടന്നുവന്നതെങ്കിലും പെട്ടെന്ന് തന്നെ തന്റേതായ ഒരു ഇടം നേടിയെടുക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. ഇന്നിപ്പോള്‍ യുവജനതയുടെ സ്വന്തം താരമാണ് ഡിക്യു.

പിന്നിട്ട വഴികളെക്കുറിച്ചുള്ള പുനരാലോചന

സിനിമയിലെത്തിയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. വേറിട്ട രീതിയിലാണ് ഈ സംഭവത്തെ താരപുത്രന്‍ നോക്കിക്കാണുന്നത്. അഞ്ചു വര്‍ഷത്തെക്കുറിച്ചുള്ള പുനരാലോചന . ഒപ്പം അഞ്ചു വര്‍ഷത്തിനിടയില്‍ അഭിനയിച്ച ചിത്രങ്ങളെ വെച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയതിട്ടുണ്ട്.

സ്‌നേഹമുണ്ടെങ്കില്‍ ഏതു സ്വപ്‌നവും സാക്ഷാത്കരിക്കാം

അഞ്ചു വര്‍ഷം മുന്‍പ് ഈ ദിവസമാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. അഭിനയത്തില്‍ നേട്ടങ്ങളോ സ്വന്തമായ ഇടമോ നേടിയെടുക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. തുടക്കു മുതലിങ്ങോട്ടുള്ള എല്ലാ വളര്‍ച്ചയ്ക്കും പിന്നില്‍ പ്രേക്ഷകരുടെ പിന്തുണയും സ്‌നേഹവുമാണ്. നക്ഷത്രങ്ങളെ ലക്ഷ്യമിടൂ നിങ്ങളുടെ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകുമെന്നു പറഞ്ഞാണ് ഡിക്യു പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

പിന്നിട്ട നാള്‍വഴികള്‍

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. ആദ്യ ചിത്രത്തിലൂടെ ഒരുപാട് സ്വീകാര്യത ലഭിച്ചിരുന്നില്ല. പിന്നീട് ലഭിച്ചതില്‍ പലതും സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളും. ദുല്‍ഖറിലെ അഭിനയ മികവ് വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സംവിധായകര്‍ക്ക് കഴിഞ്ഞിരുന്നില്ല. സെക്കന്‍ഡ് ഷോയില്‍ നിന്നും ജോമോന്റെ സുവിശേഷങ്ങളിലേക്കെത്തുമ്പോള്‍ കരുത്തുറ്റ ഏത് കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ താന്‍ പ്രാപ്തനായി എന്ന് ദുല്‍ഖര്‍ സ്വയം തെളിയിക്കുക കൂടി ചെയ്തു.

ദുല്‍ഖര്‍ സല്‍മാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Dulquer Salman celebrates five years in film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam