»   » മോഹന്‍ലാലിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍! പിന്തുണയുമായി വരുന്നവര്‍ക്ക് മമ്മൂട്ടിയെ വേണ്ട, മകനെ മതി!

മോഹന്‍ലാലിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍! പിന്തുണയുമായി വരുന്നവര്‍ക്ക് മമ്മൂട്ടിയെ വേണ്ട, മകനെ മതി!

By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തില്‍ മാത്രം അഭിനയിച്ചിരുന്നതെങ്കിലും ദുല്‍ഖര്‍ സല്‍മാന് ലോകം മുഴുവനും ആരാധകരുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ നിന്നും തമിഴ്, തെലുങ്കു, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലും അഭിനയിക്കാന്‍ പോയതോട് കൂടി ദുല്‍ഖറിന്റെ താരപദവി ഒന്നും കൂടി ഉയരത്തിലെത്തിയിരിക്കുകയാണ്.

dulquer-salmaan

ഫേസ്ബുക്കില്‍ ലൈക്കുകളുടെ കാര്യത്തില്‍ മലയാളത്തില്‍ നിന്നും താരരാജാക്കന്മാരെ പിന്തള്ളി ദുല്‍ഖര്‍ ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്നതിന് പിന്നാലെ മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദുല്‍ഖറിന്റെ ട്വിറ്ററിലെ ഫോളോവേഴിസിന്റെ എണ്ണം പത്ത് ലക്ഷം കഴിഞ്ഞിരിക്കുകയാണ്.

ഒടിയനിലെ മോഹന്‍ലാലിന്റെ രണ്ടാമത്തെ ഗെറ്റപ്പ് ലീക്കായി! ഇത് ലിസ്റ്റില്‍ ഇല്ലാത്ത ലുക്കാണോ?

മോഹന്‍ലാല്‍ മാത്രമാണ് ദുല്‍ഖറിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ ഇരുപത് ലക്ഷത്തിലധികം ആളുകളാണ് മോഹന്‍ലാലിനെ ട്വിറ്ററിലൂടെ ഫോളോ ചെയ്യുന്നത്. പിന്നാലെയാണ് ദുല്‍ഖറും എത്തുന്നത്. ദുല്‍ഖറിന് പിന്നില്‍ മമ്മുട്ടിയാണുള്ളത്. മമ്മൂട്ടിയ്ക്ക് 8.7 ലക്ഷം ആളുകളാണ് ഫോളോ ചെയ്യുന്നത്. അതിനും പിന്നിലായി നിവിന്‍ പോളിയാണ്. നിവിനെ അഞ്ച് ലക്ഷം പേരാണ് ഫോളോ ചെയ്യുന്നത്.

English summary
Dulquer Salmaan's official Twitter account has now 1 Million followers. In fact, he is the second Malayalam actor (Male), to have crossed 1 Million followers mark on the micro-blogging site.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam