മറിയത്തെ മാറോടടുക്കിപ്പിടിച്ച് ദുല്‍ഖര്‍.. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ വൈറലാവുന്നു!
Recommended Video

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിക്ക് പിന്നാല സിനിമയിലേക്ക് എത്തിയതാണ് ദുല്‍ഖര്‍. തുടക്കത്തില്‍ താരപുത്രനെന്ന ഇമേജ് സഹായിച്ചുവെങ്കിലും പിന്നീട് സ്വന്തമായ ഇടം കണ്ടെത്തു മുന്നേറുകയായിരുന്നു ഈ നടന്‍. അടുത്തിടെയാണ് ഈ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.
ദുല്‍ഖറിന്റെയും അമാലിന്റെയും ജീവിതത്തിലേക്കെത്തിയ കുഞ്ഞു രാജകുമാരിയെ കാണാനായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഇടയ്ക്ക് ചില ചിത്രങ്ങള്‍ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നുവെങ്കിലും മകളുടെ മുഖം കൃത്യമായി കാണിച്ചിരുന്നില്ല. കൈയ്യും ഷൂസുമൊക്കെയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

മറിയത്തിനോടൊപ്പമുള്ള ചിത്രം വൈറലാവുന്നു
മറിയം അമീറ സല്‍മാന്‍ എന്നാണ് താരദമ്പതികള്‍ മകള്‍ക്ക് പേരിട്ടത്. കുഞ്ഞിന്റെ പേരും കുഞ്ഞിക്കൈയ്യും ആരാധകരോട് പങ്കുവെച്ച ദുല്‍ഖര്‍ കുഞ്ഞിന്റെ മുഖം കുറിച്ച് വെച്ചിരുന്നു.

കുഞ്ഞുമാലാഖയെ കാണാന്‍ കാത്തിരിക്കുന്നു
ദുല്‍ഖറിന്റെ കുഞ്ഞുമാലാഖയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. മകളുടെ ചിത്രം കാണാനുള്ള ആഗ്രഹം നിരവധി തവണ പങ്കുവെച്ചിരുന്നുവെങ്കിലും ഇതുവരെ മകളുടെ ചിത്രം കാണിച്ചിരുന്നില്ല.

സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു
മകളെ എടുത്ത് നീങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫാന്‍സ് പേജുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട് ഈ ചിത്രം.

ആരാധകര്‍ പകര്‍ത്തിയ ചിത്രം
എവിടെ വെച്ചാണ് ഈ ചിത്രം പകര്‍ത്തിയതെന്ന് വ്യക്തമില്ല. നാളിത്രയുമുള്ള കാത്തിരിപ്പിനൊടുവിലാണ് മറിയത്തിന്റെ ചിത്രം ആരാധകര്‍ക്ക് മുന്നിലെത്തിയത്.

സന്തോഷത്തോടെ ആരാധകര്‍
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മറിയത്തെ കാണാനായതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍. ഇതിനോടകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications