»   » ദുല്‍ഖറിന്‍റെ രാജകുമാരിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു, മറിയത്തിന്‍റെ ലേറ്റസ്റ്റ് ചിത്രമിതാ!

ദുല്‍ഖറിന്‍റെ രാജകുമാരിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു, മറിയത്തിന്‍റെ ലേറ്റസ്റ്റ് ചിത്രമിതാ!

Posted By:
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞു രാജകുമാരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മെയ് അഞ്ചിനാണ് ദുല്‍ഖറിന്റെയും അമാലിന്റെയും ജീവിതത്തിലേക്ക് മറിയം എത്തിയത്. ജനിക്കുമ്പോള്‍ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. മെഗാസ്റ്റാറിന്റെ മകന്‍ എന്ന ഇമേജുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദുല്‍ഖര്‍ തന്റേതായ ഇടം കണ്ടെത്തി.

അന്നെടുത്ത തീരുമാനം തെറ്റായിരുന്നു, നഷ്ടബോധമുണ്ടന്ന് ലിസി, സിനിമയിലേക്ക് തിരിച്ചെത്തുന്നു!

അമൃതയുടെ കണ്ണീരിന് എന്നന്നേക്കുമായി അറുതി, ചന്ദനമഴ അവസാനിക്കുന്നു, ഞെട്ടലോടെ ആരാധകര്‍!

ദുല്‍ഖറിന്റെ മകളെ കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇടയ്ക്ക് ചില ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിച്ചിരുന്നുവെങ്കിലും കുഞ്ഞിന്റെ മുഖം വ്യക്തമായി കാണിച്ചിരുന്നില്ല. കൈയ്യും ഷൂസുമൊക്കെയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. മറിയത്തെ എടുത്ത് നടന്നു നീങ്ങുന്ന ദുല്‍ഖറിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സോഷ്യല്‍ മീഡിയയിലെ താരമായി മാറി

ദുല്‍ഖറിന്റെയും അമാലിന്റെയും മകളായ മറിയം അമീറ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ഡിമാന്‍ഡുള്ള താരപുത്രിയാണ്. ചെന്നൈയിലെത്തിയ താരകുടുംബത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഉദ്ഘാടനത്തിനായി എത്തിയത്

ജ്യോതിക, പ്രഭു എന്നിവരോടൊപ്പം ചെന്നൈയിലെ വസ്ത്ര വ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ ദുല്‍ഖറും എത്തിയിരുന്നു. ദുല്‍ഖറിനൊപ്പം അമാലും മറിയവുമുണ്ടായിരുന്നു. അതിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ആദ്യമായി പൊതുപരിപാടിയില്‍

മകളുടെ ജനനശേഷം ആദ്യമായാണ് ദുല്‍ഖര്‍ സകുടുംബം പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറിയമായിരുന്നു പരിപാടിയിലെ മുഖ്യ ആകര്‍ഷണമായി നിറഞ്ഞു നിന്നത്.

മകളുടെ ജനനത്തെക്കുറിച്ച്

കുടുംബത്തിലെത്തിയ കുഞ്ഞു രാജകുമാരിയെക്കുറിച്ച് ദുല്‍ഖര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ലോകത്തില്‍ വളരെയധികം സന്തോഷമുള്ള പിതാവാണെന്നും താരം കുറിച്ചിരുന്നു.

വ്യാജ ഫോട്ടോ പ്രചരിച്ചു

ദുല്‍ഖര്‍ സല്‍മാന്റെ രാജകുമാരിയാണെന്ന മട്ടില്‍ ഒരു കുഞ്ഞിന്‍രെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് വിശദീകരണവുമായി താരം തന്നെ രംഗത്തു വരികയായിരുന്നു.

മകളുടെ ചിത്രം പുറത്തുവിട്ടില്ല

ദുല്‍ഖറിന്റെ കുഞ്ഞുമാലാഖയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇക്കാര്യത്തെക്കുറിച്ച് താരത്തിനും കൃത്യമായി അറിയാമെങ്കിലും ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

നേരത്തെ വൈറലായ ചിത്രം

മകളെ എടുത്ത് നീങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഫാന്‍സ് പേജുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു ഈ ചിത്രം.

ആരാധകര്‍ക്ക് സന്തോഷം

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മറിയത്തെ കാണാനായതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍. ഇതിനോടകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

English summary
Dulquer Salman's daughter's photo getting viral in Social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam