വാപ്പച്ചിയുടെ ബിഗ് ബി 10 തികച്ചു, വികാരഭരിതമായ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍!!

മെഗാ സ്റ്റാറിനെയും മകനെയും ഉപയോഗിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം സംവിധായകരിലൊരാളാണ് അമല്‍ നീരദ്. ബിഗ് ബി 10 വര്‍ഷം തികയ്ക്കുന്നതിനിടെ ഡിക്യു പറയുന്നത്...

By Nihara

മെഗാസ്റ്റാറിന്‍റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായ ബിഗ് ബി ഇറങ്ങിയിട്ട് 10 വര്‍ഷം. അമല്‍ നീരദിന്റെ കന്നി ചിത്രം മമ്മൂട്ടിക്ക് മാത്രമല്ല മകന്‍ ദുല്‍ഖറിനും ഏറെ പ്രിയപ്പെട്ടതാണ്. ചിത്രം റിലീസ് ചെയ്ത് 10 വര്‍ഷം പിന്നിടുന്നതിനിടയിലാണ് വികാരഭരിതമായ കുറിപ്പുമായി ഡിക്യു എത്തിയിട്ടുള്ളത്.

ബിഗ് ബി സിനിമ ആദ്യം കണ്ടത് ദുല്‍ഖര്‍ സല്‍മാനാണെന്ന് സംവിധായകനായ അമല്‍ നീരദ് വ്യക്തമാക്കിയിരുന്നു. വാപ്പച്ചിയെ മാത്രമല്ല മകനെയും നായകനാക്കി ചിത്രം ചെയ്യാനുള്ള ഭാഗ്യവും ഈ സംവിധായകനെ തേടിയെത്തിയിട്ടുണ്ട്.

ഏറെ ഇഷ്ടപ്പെടുന്നു

വാപ്പച്ചിയുടെ മികച്ച സിനിമകളിലൊന്ന്

വാപ്പച്ചി ചെയ്തിട്ടുള്ളതില്‍ വെച്ച് താനേറ്റഴും ഇഷ്ടപ്പെടുന്ന അഞ്ച് ചിത്രങ്ങളിലൊന്ന് ബിഗ് ബിയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. മലയാള സിനിമയ്ക്ക് ഏറെ പ്രതിഭകളെ ലഭിക്കാനും ഈ സിനിമ കാരണമായെന്നും താരം ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ഭാഗ്യം

അമലേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു

ബിഗ് ബി 10 വര്‍ഷം തികയ്ക്കുന്ന അവസരത്തില്‍ അമലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ സി ഐ എയില്‍ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് താന്‍ കാണുന്നത്.

സംവിധായകന്‍

പ്രതീക്ഷ തെറ്റിക്കുന്ന മമ്മൂട്ടി, കൂടുതല്‍ ചെയ്യുന്ന ദുല്‍ഖര്‍, സംവിധായകന്‍ പറയുന്നത്

മമ്മൂട്ടി നായകനായ ബിഗ്ബി സിനിമ ആരും മറന്നു കാണില്ല. അതു വരെയുണ്ടായിരുന്ന നായക സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റി മറിച്ച ചിത്രമായിരുന്നു ബിഗ്ബി. നഫീസാ അലിയെയും പിള്ളേരെയും ചിത്രം കണ്ട ആരും മറന്നു കാണാനിടയില്ല. ബീലാണ്‍ ജോണ്‍ കുരിശിങ്കലെന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച ബിഗ്ബിയിലൂടെയാണ് അമല്‍ നീരദ് സിനിമയിലേക്ക് കടന്നുവന്നത്.

മമ്മൂട്ടി കാണിച്ച തന്റേടം

മമ്മൂക്കയ്ക്ക് ഞങ്ങളിലുണ്ടായ വിശ്വാസം

ആദ്യ ചിത്രമായ ബിഗ്ബി സംഭവിക്കാന്‍ കാരണം മമ്മൂട്ടിയാണ്. ഞങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച അദ്ദേഹത്തിന് മികച്ചത് നല്‍കാന്‍ ഞങ്ങളും ശ്രമിച്ചു. മെഗാസ്റ്റാര്‍ നല്‍കിയ ധൈര്യവും പിന്ദുണയുമാണ് പ്രേക്ഷകര്‍ക്ക് ബിലാലിനെ സമ്മാനിച്ചത്. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ പഴയ ബിലാലാണെന്ന ഡയലോഗ് പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

 സിനിമാ താരമായിരുന്നില്ല

ദുല്‍ഖര്‍ ആദ്യമായി ബിഗ്ബി കണ്ടു

ചിത്രവുമായി ബന്ധപ്പെട്ടവരല്ലാതെ പ്രിവ്യു ഷോ കണ്ട ഒരേ ഒരാള്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു. അന്നു ദുല്‍ഖര്‍ സിനിമാ താരമായിരുന്നുമില്ല. ഡിക്യുവിന് ചിത്രം ഇഷ്ടപ്പെട്ടുവെന്ന മറുപടിയാണ് അന്നു നല്‍കിയത്.

കൂടുതല്‍ ചെയ്യുന്നു

സ്വയം ഇംപ്രൂവ് ചെയ്യുന്ന ദുല്‍ഖര്‍

സംവിധായകന്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ നല്‍കാന്‍ ശ്രമിക്കുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ ചിത്രമായ കുള്ളന്റെ ഭാര്യയുടെ ഷൂട്ട് മൂന്നു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

 ജാഡയില്ല

സംവിധായകന്റെ പ്രതീക്ഷയ്ക്ക് അപ്പുറത്ത് മമ്മൂക്ക സഞ്ചരിക്കും

മലയാളത്തിലെ മുതിര്‍ന്ന താരങ്ങളിലൊരാളായ മമ്മൂട്ടിയ്ക്ക് സീനിയര്‍ താരത്തിന്റേതായ ജാഡയോ തലക്കനമോ ഇല്ല. സംവിധായകന്റെ പ്രതീക്ഷകള്‍ക്കും എത്രയോ അപ്പുറത്തു സഞ്ചരിക്കുന്ന നടനാണ് മമ്മൂട്ടി. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള താരത്തിന്റെ കൈയ്യില്‍ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു കൊടുത്താല്‍ മതി ബാക്കിയുള്ളതൊക്കെ തന്നെ വന്നോളും.

ദുല്‍ഖര്‍ സല്‍മാന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X