For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരീക്ഷയ്ക്ക് പോലും ഇങ്ങനെ പഠിച്ചിട്ടില്ലെന്ന് ദുല്‍ഖര്‍, കുഞ്ഞിക്കയുടെ ആത്മാര്‍ത്ഥതയ്ക്ക് കൈയ്യടി!

  |
  തെലുങ്ക് ഡബ്ബിങ്ങിനായി പരീക്ഷ പഠിത്തം പഠിച്ച് ദുൽഖർ | filmibeat Malayalam

  ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്‍ഡ് ഷോയിലൂടെ ദുല്‍ഖര്‍ സല്‍മാനെന്ന താരപുത്രന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലെത്തിയ ദുല്‍ഖര്‍ വളരെ പെട്ടെന്നാണ് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയാണ് ലഭിച്ചിരുന്നതെങ്കിലും പിന്നീട് താരത്തിന്റെ കരിയര്‍ മാറി മാറിയുകയായിരുന്നു. ഏത് തരം കഥാപാത്രവും തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് ഡിക്യു ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

  Arya: ആര്യയുടെ റിയാലിറ്റി ഷോയ്‌ക്കെതിരെയുള്ള കുരുക്ക് മുറുകുന്നു, പരാതിയില്‍ നടപടി!

  താരപുത്രന്‍ ഇമേജിനും അപ്പുറത്ത് വളരണമെന്നായിരുന്നു മമ്മൂട്ടിയും ദുല്‍ഖറും ആഗ്രഹിച്ചിരുന്നത്. നവാഗത സംവിധായകനൊപ്പം അരങ്ങേറാനുള്ള ദുല്‍ഖറിന്റെ തീരുമാനത്തിന് ശക്തമായ പിന്തുണ നല്‍കി മെഗാസ്റ്റാര്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ തന്നിലൂടെയല്ല മകന്‍ അറിയപ്പേടെണ്ടതെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ദുല്‍ഖറിനും കൃത്യമായി അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ താരപുത്രന്‍ ഇമേജും മാറി കടന്ന് തന്റേതായ ഇടം നേടിയെടുക്കുകയും ചെയ്തു.

  Mamankam: മാമാങ്കത്തില്‍ ഡ്യൂപ്പിനെ വേണ്ടെന്ന് മമ്മൂട്ടി, അങ്ങനെ ആ വിമര്‍ശനവും പാഴായി!

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ്

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ്

  ആരാധകരുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ദുല്‍ഖര്‍ സല്‍മാന്റെ സ്ഥാനം. സിനിമാജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ സിനിമയെക്കുറിച്ച് മാത്രമല്ല ഒപ്പമുള്ളവരെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമൊക്കെ താരം പോസ്റ്റ് ചെയ്യാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ കുഞ്ഞിക്കയുടെ പോസ്റ്റ് പ്രചരിക്കുകയും ചെയ്യാറുണ്ട്. ഭാഷാഭേദമില്ലാതെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരപുത്രനെ മലയാള സിനിമയ്ക്ക് നഷ്ടപ്പെടുമോയെന്ന തരത്തില്‍ ആരാധകര്‍ സംശയം ഉന്നയിച്ചിരുന്നു. ബോളിവുഡില്‍ നിന്നും തെലുങ്കില്‍ നിന്നുമായി മികച്ച അവസരങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ബോളിവുഡ് ചിത്രമായ കര്‍വാന്‍ ഇര്‍ഫാന്‍ ഖാനൊപ്പമായിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. അടുത്ത സിനിമയായ സോയ ഫാക്ടറിന്റെ ചിത്രീകരണവും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

  തെലുങ്ക് അരങ്ങേറ്റമായ മഹാനദി

  തെലുങ്ക് അരങ്ങേറ്റമായ മഹാനദി

  തമിഴിലും തെലുങ്കിലുമായി നിറഞ്ഞുനിന്നിരുന്ന അഭിനേത്രിയായിരുന്ന സാവിത്രിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന മഹാനദിയിലൂടെ ദുല്‍ഖര്‍ തെലുങ്ക് സിനിമയില്‍ തുടക്കം കുറിക്കുകയാണ്. നാഗ് അശ്വിനാണ് ഈ ബയോപിക് ചിത്രമൊരുക്കുന്നത്. കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തില്‍ സാമന്ത അക്കിനേനി, പ്രകാശ് രാജ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സാവിത്രി തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ്. ചിത്രത്തില്‍ ജമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ബ്ലാക്ക് വൈറ്റ് കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന മേക്കോവറുമായുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. തെലുങ്കിന് പുറമെ മലയാളത്തിലും തമിഴിലുമായി ചിത്രം ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

  ചിത്രീകരണം പൂര്‍ത്തിയാക്കി

  ചിത്രീകരണം പൂര്‍ത്തിയാക്കി

  മഹാനദിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സാവിത്രിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കുന്ന സിനിമയില്‍ സാവിത്രിയെ അവതരിപ്പിക്കുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുത്തത് കീര്‍ത്തി സുരേഷായിരുന്നു. ചിത്രത്തില്‍ പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് സാമന്ത അക്കിനേനി എത്തുന്നത്. സാവിത്രിയെ ജമിനി ഗണേശന്‍ വിവാഹം കഴിച്ചിരുന്നുവെങ്കിലും അധികം താമസിയാതെ ഇരുവരും വേര്‍പിരിയുകയായിരുന്നു. വൈകാരികമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് ദുല്‍ഖറിന്റെ കഥാപാത്രം കടന്നുപോവുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. മെയ് 9ന് സിനിമ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. വൈജയന്തി മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  തെലുങ്ക് ഡബ്ബിംഗിനെക്കുറിച്ച് ഡിക്യു

  തെലുങ്ക് ഡബ്ബിംഗിനെക്കുറിച്ച് ഡിക്യു

  അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി അങ്ങേയറ്റം പരിശ്രമങ്ങള്‍ നടത്തുന്ന താരമാണ് താനെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. തെലുങ്ക് സിനിമയായ സാവിത്രിക്ക് വേണ്ടി സ്വന്തമായാണ് താരം ഡബ്ബ് ചെയ്യുന്നത്. തെലുങ്ക് ഡബ്ബിംഗിനായി നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് താരം പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. പഠന കാലഘട്ടത്തില്‍പ്പോലും താന്‍ ഇങ്ങനെ ഉറക്കമിളച്ച് പഠിച്ചിരുന്നില്ലെന്നാണ് താരം പറയുന്നത്. ഡബ്ബിംഗിനിടയിലെ ചിത്രങ്ങളും താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  ദുല്‍ഖറിന്റെ പോസ്റ്റ് കാണൂ

  തെലുങ്ക് ഡബ്ബിംഗ് അനുഭവത്തെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്, കാണൂ

  English summary
  Dulquer Salmaan about Telugu dubbing.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X