നിങ്ങൾ നൽകിയ സ്നേഹത്തിന് നന്ദി! ചാർലി 4 , പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ
ജീവിതം ഒരു ആഘോഷമാണ് അത് ആഘോഷിച്ച് തന്നെ തീർക്കണം... ഈ സന്ദേശവുമായി പ്രേക്ഷകർക്കിടയിലേയ്ക്ക് എത്തിയ ചിത്രമായിരുന്നു ചാർലി. 2015 ഡിസംബർ 24 ന് റിലീസിനെത്തിയ ചിത്രം അന്ന് തിയേറ്ററുകളിൽ ആഘോഷമാക്കുകയായിരുന്നു. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചാർലിയ്ക്കും ടെസയ്ക്കും കൈ നിറയെ ആരാധകരാണ്. എല്ലാവരും പ്രണയത്തെ കുറിച്ചും ചർച്ച ചെയ്തപ്പോൾ ചാർലിയും ടെസ്സയും തങ്ങളുടെ പ്രണയത്തിനു മുൻപുള്ള കഥ പറയുകയായിരുന്നു.

ചാർലി പുറത്തിറങ്ങിയിട്ട് നാല് വർഷം പൂർത്തിയാകുകയാണ്. നാല് വർഷം പിന്നിട്ടിട്ടും പ്രേക്ഷകരുടെ ഇടയിൽ സിനിമ ഇപ്പോഴും ചർച്ച വിഷയമാണ്. ഇപ്പോഴിത ചാർലിയുടെ നാലാം വാർഷികത്തിൽ പ്രേക്ഷകരോട് നന്ദി അറിയിച്ച് ദുൽഖർ സൽമാൻ.ചാർലിയ്ക്ക് ഞങ്ങൾ നൽകിയ ഓരോ സ്നേഹവും കഠിനാധ്വാനവും പല മടങ്ങായി മടക്കി നൽകിയ നിങ്ങളോട് എന്നെന്നും കടപ്പെട്ടിരിക്കുന്നു. നൽകിയ സ്നേഹത്തിനു പിന്തുണയ്ക്കും നന്ദി- ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.
മികച്ച നടൻ, നടി, തിരക്കഥ, ഡിഒപി, സംവിധായകൻ എന്നിങ്ങനെ 8 സംസ്ഥാന പുരസ്കാരങ്ങൾ ചാർലിയെ തേടിയെത്തിയിരുന്നു. ഒരപ്പൂപ്പന്‍ താടിപോലെ എവിടെയും എപ്പോഴും സന്തോഷത്തിന്റെ ചിറകില്‍ പാറിനടക്കുന്ന ചാര്‍ലിയുടെയും അവന്റെ വഴികളിലൂടെ പിന്തുടരുന്ന ടെസ എന്ന പെണ്‍കുട്ടിയുടെയുടേയും കഥയാണ് ചാർലിയുടെ പ്രമേയം.


Click it and Unblock the Notifications