പറവയുടെ ഡിവിഡിയും പറപറന്നു!! എല്ലാ ക്രെഡിറ്റും സൗബിനുമാത്രമെന്ന് ദുല്‍ഖര്‍
പറവ റിലീസ് ചെയ്ത് എട്ടുമാസങ്ങൾക്ക് ശേഷമാണ് ഡിവിഡി പുറത്ത് വരുന്നത്.
തിയേറ്റുകളിൽ മികച്ച പ്രതികരണം നേടി സൂപ്പർ ഡ്യൂപ്പർ വിജയം നേടിയ ചിത്രമായിരുന്നു സൗബിൻ ഷാഹിറിന്റെ പറവ. ചിത്രത്തിന്റെ ഡിവിഡി കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. തിയേറ്ററിൽ സൂപ്പർ ഹിറ്റായതു പോലെ പറവയുടെ ഡിവിഡിയും ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ തരംഗമാകുകയാണ്. മറ്റൊരു സിനിമ ഡിവിഡിയ്ക്കും ലഭിക്കാത്ത സ്വീകാര്യതയാണ് പറവയുടെ ഡിവിഡിയ്ക്ക് ലഭിക്കുന്നത്. കൂടാതെ ഒൺലൈനിലും പറവയുടെ കോപ്പികൾക്ക് വലിയ ഡിമാന്റാണ്.

പറവയുടെ ഡിവിഡി, ബ്ലൂറേ എന്നിവയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുവെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും ഇതിനുള്ള എല്ലാ ക്രെഡിറ്റും സൗബിനുളളതാണെന്നും ദുല്‍ഖര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സാധരണ ഗതിയിൽ സിനിമ റിലീസായി 70, 80 ദിവസത്തിനകം സിനിമയുടെ ഡിവിഡി പുറത്ത് വിടും. എന്നാൽ പറവ റിലീസ് ചെയ്ത് എട്ടുമാസങ്ങൾക്ക് ശേഷമാണ് ഡിവിഡി പുറത്ത് വരുന്നത്. 2017 സെപ്റ്റംബർ 21 നായിരുന്നു പറവ തിയേറ്ററുകളിൽ എത്തിയത്.
പ്രേക്ഷകർ ആകാംക്ഷയോടെ പല പ്രവശ്യം പറവയുടെ ഡിവിഡി തേടിയെത്തിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ആരാധകർക്ക് സിനിമ ലഭിച്ചിരുന്നില്ല. പ്രേക്ഷകരുടെ കാത്തിരിപ്പും നിരാശയും അവസാനം ട്രോളായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ കാത്തിരിപ്പിന് വിരാമമിട്ട് പറവയുടെ ഡിവിഡി പുറത്തു വന്നിട്ടുണ്ട്. അൻവർ റഷീദ്-അമൽ നീരദ് പ്രൊഡക്ഷൻസ് ആണ് സിഡി പുറത്തിറക്കിയത്


Click it and Unblock the Notifications











