വാപ്പച്ചിക്ക് വേണ്ടി അവാര്‍ഡ് വാങ്ങാന്‍ പോയപ്പോഴാണ് ആദ്യമായി കണ്ടത്, ശ്രീദേവിയെക്കുറിച്ച് ദുല്‍ഖര്‍!

ഇന്ത്യന്‍ സിനിമയിലെ തന്നെ അഭിമാന താരമായ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയറിഞ്ഞതിന്റെ നടുക്കത്തില്‍ നിന്നും ആരും ഇതുവരെ മുക്തരായിട്ടില്ല. സിനിമാേ്രപമികളെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായ വാര്‍ത്തയാണ് പുലര്‍ച്ചെ പുറത്തുവന്നത്. കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുകക്കുന്നതിനായാണ് ശ്രീദേവിയും കുടുംബവും ദുബായിലേക്ക് എത്തിയത്. ചടങ്ങ് കഴിഞ്ഞതിന് ശേഷം ബോണി കപൂറും ഇളയ മകള്‍ ഖുഷിയും മുംബൈയിലേക്ക് തിരിച്ചെത്തിയിരുന്നു. ആദ്യ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ ജാന്‍വി ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് സിനിമാപ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്.

ബോളിവുഡിന്‍രെ സ്വന്തം താരറാണിയായിരുന്നുവെങ്കിലും മലയാളത്തിനും ഏറെ പ്രിയപ്പെട്ടതാണ് ശ്രീദേവിയെ. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെയായി താരങ്ങളുടെ അനുശോചനപ്രവാഹം തുടരുകയാണ്. മമ്മൂട്ടിക്ക് വേണ്ടി അവാര്‍ഡ് സ്വീകരിക്കാന്‍ പോയപ്പോഴാണ് താന്‍ ആദ്യമായി ശ്രീദേവി മാമിനെ കണ്ടെതന്ന് പറഞ്ഞാണ് ദുല്‍ഖര്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. അന്നത്തെ ചിത്രവും താരപുത്രന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Dulquer Salmaan, Sridevi

ആദ്യമായി ശ്രീദേവി മാമിനെ കണ്ടത് അന്നായിരുന്നുവെന്ന് താരപുത്രന്‍ കുറിച്ചിട്ടുണ്ട്. മുംബൈ ഫിലിം ഫെസ്റ്റിവലിലും തുടര്‍ന്നുനടന്ന ആന്റില്ലാ പാര്‍ട്ടിയിലുമാണ് ശ്രീദേവി മാമിനെ അവസാനമായി കണ്ടതെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് വേണ്ടി ശ്രീദേവിയില്‍ നിന്നും അവാര്‍ഡ് വാങ്ങിക്കുന്ന കുട്ടി ദുല്‍ഖറിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X