വാപ്പച്ചി പ്രശസ്തനായതിന്‍റെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്ന് ദുല്‍ഖര്‍! ഉമ്മച്ചി ചെയ്തത് ഇതൊക്കെ

അടുത്തിടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാളാഘോഷിച്ചത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരായിരുന്നു അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചത്. പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹം കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തിയിരുന്നു. വീഡിയോ കോളിലൂടെയായിരുന്നു കുട്ടികള്‍ താരവുമായി സംവദിച്ചത്. ചിറ്റ് ചാറ്റ് വിത്ത് ഡിക്യു പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുട്ടിക്കാലത്തെക്കുറിച്ചും വാപ്പച്ചിയുടെ ലോക് ഡൗണ്‍ ചാലഞ്ചിനെക്കുറിച്ചും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

Recommended Video

Dulquer Salmaan Faced Privacy Probelms In His Childhood | Oneindia Malayalam

മകള്‍ക്കൊപ്പം ഇത്രയും ദിവസം ചെലവഴിക്കാനാവുന്നതിനെക്കുറിച്ചും ദുല്‍ഖര്‍ പറഞ്ഞിരുന്നു. തന്റെ സിനിമകള്‍ റിലീസ് സമയത്ത് കാണുന്നതല്ലാതെ പിന്നീട് കാണുന്ന ശീലമില്ല. അവരെല്ലാം ഒരുമിച്ചിരുന്ന കാണുകയാണെങ്കില്‍ താന്‍ അവിടെ നിന്ന് എഴുന്നേറ്റ് പോവാണ് പതിവെന്നും താരം പറഞ്ഞിരുന്നു. കുടുംബത്തെക്കുറിച്ചും വാപ്പച്ചിയുടെ ഏത് ഗുണമാണ് മകള്‍ക്ക് പകര്‍ന്ന് നല്‍കുന്നതെന്നുമൊക്കെയായിരുന്നു കുട്ടികള്‍ ചോദിച്ചത്. സെലിബ്രിറ്റിയായതിനാല്‍ സാധാരണ ജീവിതം മിസ്സായിരുന്നോയെന്നും താരത്തോട് ചോദിച്ചിരുന്നു.

ചെറുപ്പത്തില്‍ ഞാനൊരു സെലിബ്രിറ്റിയൊന്നുമായിരുന്നില്ല. ആര്‍ക്കും എന്നെ അറിയില്ലായിരുന്നു. നിങ്ങളൊക്കെ ചിന്തിക്കുന്നത് സെലിബ്രിറ്റി കുട്ടിയായാണ് വളര്‍ന്നതെന്നായിരിക്കും അല്ലേ, എന്നാല്‍ അങ്ങനെയായിരുന്നില്ല. സാധാരണയായുള്ള കാര്യങ്ങളെല്ലാം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അഭിനയിക്കാനൊരു ആകാംക്ഷയും കൗതുകവുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും പ്രശസ്തനാവാനൊന്നും അന്ന് ആഗ്രഹിച്ചിരുന്നില്ല.

Dulquer Salmaan

വാപ്പച്ചിയുടെ കൂടെ നടക്കുമ്പോൾ ഫേമസ് ആയതിന്‍റെ ബുദ്ധിമുട്ട് ഞാൻ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും പ്രൈവസി ഇഷ്ടപ്പെടുന്ന ആളുകളാണെങ്കിൽ. വെറുതെ ഒരു ചായക്കടയിൽ പോയി ഇരിക്കാൻ കഴിയില്ലല്ലോ, ഞാൻ വളർന്നത് ചെന്നൈയിൽ ആയിരുന്നതുകൊണ്ട് എനിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. അവിടെ സാധാരണ ബസിലൊക്കെ യാത്ര ചെയ്യാറുണ്ടായിരുന്നു. ചായക്കടയിലൊക്കെ പോയി ഇരിക്കാൻ എനിക്ക് ഇഷ്ടമാണ്.

ഉമ്മച്ചി ഞങ്ങളെ സെലിബ്രിറ്റി രീതിയിലൊന്നും വളർത്തിയിട്ടില്ല. സാധാരണ ജീവിതമായിരുന്നു. ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. നേരിട്ട് കാണാത്തവർ ഒരുപക്ഷേ, പ്രതീക്ഷിക്കുന്നത് വേറെ ഒരു ലൈഫ്‍സ്റ്റൈൽ ആണ്. എന്നാൽ, നേരിട്ട് കുറച്ചുനേരം സംസാരിക്കുമ്പോൾ മനസിലാകും, വളരെ നോർമൽ ആണെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X