»   » സുകുമാരക്കുറുപ്പിനെ കുറിച്ച് ഇനിയും അറിയാനുണ്ട് അവയാണ് സിനിമയിലുണ്ടാവുക! അതാണ് ട്വിസ്റ്റ്!!

സുകുമാരക്കുറുപ്പിനെ കുറിച്ച് ഇനിയും അറിയാനുണ്ട് അവയാണ് സിനിമയിലുണ്ടാവുക! അതാണ് ട്വിസ്റ്റ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

കേരളത്തെ ഞെട്ടിച്ച് കടന്ന് കളഞ്ഞ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായിരുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പറയാനൊരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കാനൊരുങ്ങുന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെയാണ്.

ഹണി റോസിന്റെ അവരുടെ രാവുകള്‍ വരുന്നു! പുതിയ ചിത്രങ്ങള്‍ കാണാം!!!

ദുല്‍ഖര്‍ നായകനായി അഭിനയിക്കാന്‍ പോവുന്ന സിനിമ സുകുമാരക്കുറുപ്പിന്റെ കഥയെ ആസ്പദമാക്കി തന്നെയാണ് നിര്‍മ്മിക്കുന്നത്. പക്ഷെ സിനിമ കാണാനെത്തുന്നവർ മുന്‍വിധിയോടെ വരരുതെന്നാണ് സംവിധായകന്‍ പറയുന്നത്. കാരണം കഥ മറ്റ് പലതലത്തിലുമായിട്ടാണ് ഒരുക്കുന്നത്. 

സുകുമാരക്കുറുപ്പ്

കേരളത്തിലെ പ്രധാന പിടികിട്ടാപുള്ളിയായിരുന്നു സുകുമാരക്കുറുപ്പ്. 80-കളിലാണ് കേരള പോലീസിന് നാണക്കേടുണ്ടാക്കി അദ്ദേഹം കടന്നു കളഞ്ഞത്. സുകുമാരക്കുറുപ്പിനെക്കുറിച്ച് ഇന്നും ഒരു വിവരും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സിനിമ അണിയറയില്‍ ഒരുങ്ങുന്നു

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് ദുല്‍ഖറാണ്. സിനിമയുടെ ആദ്യത്തെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

സംവിധായകന്‍ പറയുന്നത്

സിനിമയെക്കുറിച്ച് സംവിധായകന്‍ പറയുന്നത് ഇങ്ങനെയാണ്. സുകുമാരക്കുറുപ്പിന്റെ കഥയെ ആസ്പദമാക്കി തന്നെയാണ് സിനിമ നിർമ്മിക്കുന്നത്.

വ്യത്യസ്തമായിരിക്കും

എന്നാല്‍ കഥ സുകുമാരക്കുറുപ്പിന്റെ ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. സിനിമയെ മറ്റൊരു രീതിയില്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

കഥയൊരുക്കുന്നത്

ജിതിൻ കെ. ജോസ്, ജിഷ്ണു ശ്രീകുമാർ എന്നിവരുടേതാണ് തിരക്കഥ. സിനിമ ഒരു ഇതിഹാസ സ്വഭാവം കാണിക്കുമെന്നും സംവിധായകൻ പറയുന്നു.

മറ്റൊരു തലത്തിലായിരിക്കും കഥ

മറ്റൊരു തലത്തിലായിരിക്കും കഥ പറയുന്നത്. അത് സുകുമാരക്കുറുപ്പിന്റെ ജീവിതത്തില്‍ നിന്നും ആരും പ്രതീക്ഷിക്കാത്ത ഒരു കഥയായിരിക്കുമെന്നാണ് സംവിധായകൻ പറയുന്നത്.

സുകുമാരക്കുറുപ്പിന്റെ തട്ടിപ്പ്

സുകുമാരക്കുറുപ്പ് ജോലി ചെയ്തിരുന്ന ഗള്‍ഫിലെ സ്ഥാപനത്തില്‍ നിന്നും കിട്ടാനുള്ള ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയായിരുന്നു അദ്ദേഹം തട്ടിപ്പ് നടത്തിയത്.

കൊലപാതകം

ചലച്ചിത്ര വിതരണക്കാരനായ ചാക്കോ എന്നയാളെ ചുട്ടുകൊന്ന കേസിലെ പ്രതിയായിരുന്നു സുകുമാരക്കുറുപ്പ്. 1984 ലായിരുന്നു സംഭവം നടന്നത്. താനുമായി രൂപം സാമ്യമുള്ള ചാക്കോയെ സൗഹൃദം നടിച്ച് കൊല്ലുകയായിരുന്നു.

ഒളിച്ചോട്ടം

കൊലപാതകത്തിന് ശേഷം ഇദ്ദേഹം കടന്ന് കളഞ്ഞ സുകുമാരക്കുറുപ്പ് പിന്നീട് തിരിച്ചു വന്നില്ല. അദ്ദേഹം ജീവിച്ചിരുപ്പുണ്ടോ എന്ന കാര്യത്തിലും സംശയമാണ്.

നാളുകളായുള്ള പരിശ്രമം

സിനിമ നിര്‍മ്മിക്കുന്നതിനായി കഥയൊരുക്കുന്നതിനും മറ്റ് തയ്യാറെടുപ്പുകള്‍ക്കുമായി ഏറെ നാളുകളായി പരിശ്രമത്തിലായിരുന്നെന്നാണ് സംവിധായകന്‍ പറയുന്നത്.

English summary
Dulquer’s film on Sukumara Kurup to focus on the unknown aspects of his life

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam