മമ്മൂട്ടിയ്ക്ക് പിറന്നാളിന് ദുല്‍ഖര്‍ കൊടുത്ത സമ്മാനം, ഒരു എസ് ക്ലാസ് ബെന്‍സ്, കാണൂ...
മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും വാഹനങ്ങളോടുള്ള കമ്പം നാട്ടില്‍ പാട്ടാണ്. ഏത് പുതിയ വാഹനങ്ങളെ കുറിച്ച് ചോദിച്ചാലും രണ്ടാളും വാചാലരാകും. വാപ്പയെ മനസ്സിലാക്കിയ മകന്‍ ദുല്‍ഖര്‍ പറ്റിയ ഒരു പിറന്നാള്‍ സമ്മാനമാണ് മെഗാസ്റ്റാറിന് സമ്മാനിച്ചത്.
ഇന്നലെ (സെപ്റ്റംബര്‍ 7) മമ്മൂട്ടിയുടെ 65 ആം പിറന്നാളായിരുന്നു. ഒരു എസ് ക്ലാസ് ബെന്‍സാണ് ദുല്‍ഖര്‍ സല്‍മാന്‍ വാപ്പച്ചിയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. ഫോട്ടോകള്‍ കാണാം

ഇത് മകന്റെ വക
ദുല്‍ഖറിന്റെ സമ്മാനം മമ്മൂട്ടിയ്ക്ക് കൈമാറുന്നു

ഇതാണ് കാറ്
ഇതാണ് ദുല്‍ഖര്‍ മമ്മൂട്ടിയ്ക്ക് സമ്മാനിച്ച എസ് ക്ലാസ് ബെന്‍സ്

പിറന്നാള്‍ ആഘോഷം
ഒരു ചെറിയ കേക്ക് മുറിച്ച് കുടുംബത്തിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പിറന്നാള്‍ ആഘോഷം. വാപ്പച്ചിയ്ക്ക് വലിയ പാര്‍ട്ടികളോ സമ്മാനപ്പൊതികളോ ഒന്നും ഇഷ്ടമല്ല എന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു
പിറന്നാല്‍ സ്‌പെഷ്യല്‍ ഫേസ്ബുക്ക് പോസ്റ്റ്
വാപ്പച്ചിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കൊണ്ട് ഒരു മനോഹരമായ കുറിപ്പും ദുല്‍ഖര്‍ ഫേസ്ബുക്കിലെഴുതി. വായിക്കൂ..


Click it and Unblock the Notifications











