»   » എന്റെ രാജകുമാരി ഇതല്ല! മകളാണെന്ന് പറഞ്ഞ് പ്രചരിച്ച ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ദുല്‍ഖര്‍!

എന്റെ രാജകുമാരി ഇതല്ല! മകളാണെന്ന് പറഞ്ഞ് പ്രചരിച്ച ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ദുല്‍ഖര്‍!

Posted By:
Subscribe to Filmibeat Malayalam

കുടുംബത്തിലേക്ക് പുതിയൊരു അംഗം വന്നതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ താരം സംതൃപ്തനല്ലാത്ത ഒരു കാര്യവും ഉണ്ടായിരിക്കുകയായിരുന്നു.

മകള്‍ പിറന്നയുടനെ സോഷ്യല്‍ മീഡിയ വഴി ദുല്‍ഖറിന്റെ മകളാണെന്ന് പറഞ്ഞ് ചെറിയ കുട്ടികളുടെ ചിത്രം വൈറലായി മാറിയിരുന്നു. എന്നാല്‍ സംഭവത്തില്‍ സത്യാവസ്ഥയുമായി ദുല്‍ഖര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

വൈറലായ ഫോട്ടോ

ഇതാണ് ദുല്‍ഖറിന്റെ രാജകുമാരി എന്നു പറഞ്ഞാണ് ചെറിയ കുട്ടിയുടെ ഫോട്ടോ വൈറലായത്. ഫോട്ടോ കിട്ടിയവരെല്ലാം അതിന് പിന്നിലെ സത്യമെന്താണെന്നറിയാതെ ഷെയര്‍ ചെയ്യുകയായിരുന്നു.

മറുപടിയുമായി ദുല്‍ഖര്‍

എന്റെ മകളാണെന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രങ്ങളെല്ലാം ശരിയല്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ദയവു ചെയ്ത് ഞങ്ങളുടെ സ്വകാര്യതയ്ക്ക് അല്‍പം വില കല്‍പിക്കണമെന്നും ദുല്‍ഖര്‍ പറയുന്നു.

ദുല്‍ഖര്‍ അമാല്‍ ദമ്പതികള്‍ക്ക് രാജകുമാരി

മേയ് 5 നാണ് ദുല്‍ഖര്‍-അമാല്‍ ദമ്പതികള്‍ക്ക് മകള്‍ ജനിച്ചത്. മകള്‍ ജനിച്ച വിവരം ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്കിലുടെ പങ്കുവെച്ചത്. ചൈന്നയിലെ മമ്മുട്ടിയുടെ ഉടമസ്ഥതയിലുള്ള ഹോസ്പിറ്റലില്‍ വെച്ചാണ് ദുല്‍ഖറിന് കുട്ടി ജനിച്ചത്.

ഫേസ്ബുക്കിലുടെ ദുല്‍ഖര്‍

തന്റെ ജീവിതത്തിലുണ്ടാവുന്ന കാര്യങ്ങള്‍ ദുല്‍ഖര്‍ ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. കുഞ്ഞു ജനിച്ച വിവരവും തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളുമടക്കം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ മകളുടെ പേരിലുള്ള ഫോട്ടോ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നുള്ള കാര്യവും താരം ഫേസ്ബുക്കിലുടെയാണ് പറഞ്ഞത്.

English summary
Dulquar Salman has revealed the truthfulness of his daughter's picture

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam