»   » ഇന്നസെന്റ് പറഞ്ഞത് പോലെ തന്നെ, ആദ്യ ചിത്രത്തിന് ശേഷം സംവിധായകന്‍ സത്യന്‍ അന്തിക്കാടും പറഞ്ഞു

ഇന്നസെന്റ് പറഞ്ഞത് പോലെ തന്നെ, ആദ്യ ചിത്രത്തിന് ശേഷം സംവിധായകന്‍ സത്യന്‍ അന്തിക്കാടും പറഞ്ഞു

Posted By: Sanviya
Subscribe to Filmibeat Malayalam

ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറിനെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് അങ്ങേയറ്റം മതിപ്പാണ്. അടുത്തിടെ മനോരമ ഓണ്‍ ലൈന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് ദുല്‍ഖറിന്റെ വ്യക്തിത്വത്തെ കുറിച്ച് പറയുകയുണ്ടായി.

മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും എല്ലാ ഗുണങ്ങളും ദുല്‍ഖറിന് കിട്ടിയിട്ടുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. എംപിയും നടനുമായ ഇന്നസെന്റും ഇതേ കാര്യം പറഞ്ഞിരുന്നു. സെറ്റിലെ പെരുമാറ്റവും ജീവിത ലക്ഷ്യങ്ങളും എല്ലാം ദുല്‍ഖറിന് മമ്മൂട്ടിയില്‍ നിന്ന് കിട്ടിയതാണ് എന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.


ഇന്നസെന്റ് പറഞ്ഞത്

ദുല്‍ഖര്‍ അവന്റെ ഉമ്മ സുല്‍ഫത്തിനെ പോലെയാണ്. നല്ല പെരുമാറ്റം, ശാന്തത, അടക്കവും ഒതുക്കവുമെല്ലാം അവനുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞത്.


മമ്മൂട്ടിയെ പോലെ

ദുല്‍ഖറിന്റെ അഭിനയത്തെ കുറിച്ച് പറയുമ്പോള്‍ അവന്‍ മമ്മൂട്ടിയെ പോലെയാണെന്ന് പറയുന്നു. കഠിനാദ്ധ്വാനം, പെരുമാറ്റം, അടക്കവും ഒതുക്കവുമെല്ലാം. മമ്മൂട്ടിയുടേതായ എല്ലാ സ്വഭാവങ്ങളും ദുല്‍ഖറിന് കിട്ടിയിട്ടുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.


ഡയലോഗ് പഠിക്കുന്നത്

ഷൂട്ടിങ് ലൊക്കേഷനില്‍ എത്തുന്നതിന് മുമ്പ് തന്നെ ദുല്‍ഖര്‍ തന്റെ ഡയലോഗുകള്‍ പഠിക്കാറുണ്ട്. മുമ്പ് ഡയലോഗുകള്‍ റെക്കോര്‍ഡ് ചെയ്ത് പഠിക്കുമായിരുന്നു.


ദുല്‍ഖര്‍-സത്യന്‍ അന്തിക്കാട്

ദുല്‍ഖറും സത്യന്‍ അന്തിക്കാടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഫുള്‍മൂണ്‍ സിനിമയാണ് നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.


English summary
Dulquer Salmaan Has All The Best Qualities Of His Parents: Sathyan Anthikad

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam