»   » ദുല്‍ഖറിന്റെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തി, പ്രേക്ഷകര്‍ അറിഞ്ഞും അറിയാതെയും സംഭവിക്കുന്നത്!!

ദുല്‍ഖറിന്റെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തി, പ്രേക്ഷകര്‍ അറിഞ്ഞും അറിയാതെയും സംഭവിക്കുന്നത്!!

Posted By: Akhila KS
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രമായ ദ സോയ ഫാക്ടര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സോനകപൂറാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. 2019 ഏപ്രില്‍ അഞ്ചിലേക്കാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദുല്‍ഖറിന് മറ്റൊരു ബോളിവുഡ് ഓഫറും ലഭിച്ചതായി കേള്‍ക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി ദുല്‍ഖര്‍ ഒപ്പു വെച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്. എന്നാല്‍ ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

മലയാള സിനിമയില്‍ മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത നേട്ടങ്ങളാണ് ഇപ്പോള്‍ ദുല്‍ഖറിനെ തേടി എത്തികൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഫോളോ ചെയ്യുന്ന താരമെന്ന നേട്ടവും ദുല്‍ഖറിനുണ്ട്. ഫേസ്ബുക്കില്‍ അഞ്ചു മില്യണ്‍ ലൈക്കുകളാണ് ദുല്‍ഖറിന്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്യണ്‍ ഫോളോവേഴ്‌സും. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ജനപ്രിയ യുവതാരങ്ങളുടെ ലിസ്റ്റിലേക്ക് മുമ്പിലെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

dulquar

ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് യുവതാരം അജുവര്‍ഗീസുമുണ്ട്. 894കെ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ അജു വര്‍ഗീസിന്. തൊട്ട് പിന്നിലായി ടൊവിനോ തോമസുണ്ട്. കുറഞ്ഞകാലംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടനാണ് ടൊവിനോ തോമസ്. നാലാം സ്ഥാനത്ത് നീരജ് മാധവാണ്. ഇന്‍സ്റ്റഗ്രാമില്‍ 860കെ ഫോളോവേഴ്‌സുണ്ട്. യുവതാരങ്ങളുടെ ഒപ്പം സൂപ്പര്‍താരം മോഹന്‍ലാലിനും ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് കുറവല്ല.

ഏഴാം ക്ലാസിലെ ചോദ്യപേപ്പറിലും മമ്മൂട്ടിയാണ് താരം, സന്തോഷം പങ്കുവെച്ച് സംവിധായകന്‍, കാണൂ!

English summary
Dulquer Salmaan's official Instagram profile has crossed the 2 Million mark as far as the number of followers are concerned.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam