»   » ജെമിനി ഗണേശന്റെ രൂപമില്ല, തെലുങ്കും അറിയില്ല! ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അഭിനയിക്കുന്നത് ഇങ്ങനെ

ജെമിനി ഗണേശന്റെ രൂപമില്ല, തെലുങ്കും അറിയില്ല! ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അഭിനയിക്കുന്നത് ഇങ്ങനെ

Posted By: Teresa John
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന സിനിമയാണ് മഹാനദി. മുന്‍കാല നായിക സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നടനും സാവിത്രിയുടെ ഭര്‍ത്താവുമായിരുന്നു ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരുന്നു. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ദുല്‍ഖര്‍ തുറന്ന് പറയുകയാണ്.

ഒടുവില്‍ തീരുമാനമായി! ദിലീപ് ഇല്ലാതെ രാമലീല തിയറ്ററുകളിലെത്തും! ലക്ഷ്യം വെക്കുന്നത് ഈ ദിവസങ്ങള്‍!!

ജെമിനി ഗണേശന്റെ വേഷമാണ് താന്‍ അവതരിപ്പിക്കുന്നതെങ്കിലും ഒരിക്കലും അത് പോലെ തന്നെയായിരിക്കില്ലെന്നും തനിക്ക് അവരിപ്പിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് ദുല്‍ഖര്‍ പറയുന്നത്. അക്കാര്യം സംവിധായകന്‍ സമ്മതിച്ചതായും താരം അടുത്തൊരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുകയാണ്.

മഹാനദി

ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റ ചിത്രമാണ് മഹാനദി. ചിത്രം മുന്‍കാല നായികയായിരുന്ന സാവിത്രിയുടെ ജീവിതകഥായാണ് പറയാന്‍ പോവുന്നത്. നാഗ് ചൈതന്യയാണ് ചിത്രം സംവിധാനം ചെയ്യാന്‍ പോവുന്നത്.

ജെമിനി ഗണേശനായി ദുല്‍ഖര്‍

സാവിത്രിയുടെ ഭര്‍ത്താവും തമിഴ്, തെലുങ്ക് സിനിമ ലോകം അടക്കി വാണിരുന്ന ജെമിനി ഗണേശന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്. എന്നാല്‍ താന്‍ എങ്ങനെയാണ് ജെമിനി ഗണേശനെ സിനിമയിലെത്തിക്കുന്നതെന്നുള്ള കാര്യം ദുല്‍ഖര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

അനുകരണം അല്ല

താന്‍ ജെമിനി ഗണേശന്റെ വേഷം ചെയ്യുമ്പോള്‍ അനുകരിക്കാനുള്ള ശ്രമമല്ലെന്നാണ് താരം പറയുന്നത്. അതിന് പകരം അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഉള്‍കൊണ്ട് സിനിമയിലെത്തിക്കാനുള്ള ശ്രമമാണെന്ന് അടുത്തൊരു അഭിമുഖത്തിലാണ് ദുല്‍ഖര്‍ വ്യക്തമാക്കിയത്.

ജെമിനി ഗണേശനെ പോലെ അല്ല

തനിക്ക് ജെമിനി ഗണേശന്റെ ഒരു ലുക്കുമില്ല. അത് കൊണ്ട് പൂര്‍ണമായി അദ്ദേഹമായി മാറാന്‍ എനിക്ക് കഴിയില്ല. അതിനാല്‍ കൃത്യമായൊരു വസ്ത്രം ധരിക്കുന്നത് പോലെ ഞാന്‍ മഹാനദിയില്‍ അഭിനയിക്കില്ലെന്നാണ് ദുല്‍ഖര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഒരിക്കലും ചിന്തിച്ചിട്ടില്ല

1950 കളില്‍ സിനിമയില്‍ തിളങ്ങി നിന്ന വലിയൊരു അഭിനേതാവാണ് ജെമിനി ഗണേശന്‍. അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടി വരുമെന്ന് താന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ പറയുന്നു.

ചെറിയ ടീം

സംവിധായകനും നിര്‍മാതാവുമടക്കം മഹാനദിയുടെ അണിയറ പ്രവര്‍ത്തകരെല്ലാം ചെറുപ്പക്കാരാണന്നാണ് ദുല്‍ഖര്‍ പറയുന്നത്. മാത്രമല്ല തനിക്ക് തെലുങ്കു അറിയില്ലെന്നും എന്നാല്‍ ടീം ഒന്നിക്കുമ്പോള്‍ സ്‌പെഷ്യലായി സിനിമിയിലൂടെ കിട്ടുമെന്നുമാണ് താരം പറയുന്നത്.

സാവിത്രിയായി കീര്‍ത്തി

ചിത്രത്തില്‍ നടി സാവിത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്നത് തമിഴകത്തിന്റെ പ്രിയ നടിയായി മാറിയ കീര്‍ത്തി സുരേഷാണ്. ഒപ്പം തെന്നിന്ത്യന്‍ താരസുന്ദരിയായ സമാന്തയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദുല്‍ഖറിന്റെ തിരക്ക്


നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ് ദുല്‍ഖര്‍. തമിഴിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന സോലോ ഒക്ടോബറില്‍ തിയറ്ററുകളിലെത്തും. അതിനൊപ്പം ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമയും അണിയറിയില്‍ ഒരുങ്ങുകയാണ്.

English summary
Dulquer said that he will not be able to act like Gemini Ganesan in Mahanati. as no one really knows how he behaved in real-life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam