ആര്‍ജെ മാത്തുക്കുട്ടി സംവിധായകനാവുന്നു! ചിത്രത്തില്‍ നായകനായെത്തുന്നത് ആരാണെന്നറിയുമോ? കാണൂ!
ക്യാമറയ്ക്ക് മുന്നില്‍ നിന്നും പലരും പിന്നിലേക്കെത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഒന്നിന് പുറകെ ഒന്നായി വ്യത്യസ്തമായ സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നതും. അടുത്തതായി ആരായിരിക്കും ഇത്തരത്തില്‍ സ്വന്തം സിനിമയുമായി എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. നടനും അവതാരകനും ആര്‍ജെയുമായ മാത്തുക്കുട്ടി സിനിമയൊരുക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയുമായി മുന്നേറുന്നതിനിടയിലാണ് സ്വന്തമായി സിനിമയൊരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും എത്തിയിട്ടുള്ളത്. താരങ്ങളുമായി അഭിമുഖം നടത്തുന്നതില്‍ പ്രത്യേക വൈഭവമാണ് അദ്ദേഹത്തിന്. മമ്മൂട്ടിയും പാര്‍വതിയുമൊക്കെയായി നടത്തിയ അഭിമുഖങ്ങള്‍ വൈറലായി മാറിയിരുന്നു.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ക്യാംപസ് പശ്ചാത്തലത്തില്‍ സിനിമയൊരുക്കാനായാണ് മാത്തുക്കുട്ടി ശ്രമിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഗായകനും അഭിനേതാവും സംവിധായകനവുമായ വിനീത് ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനാണ് ഈ സിനിമ നിര്‍മ്മിക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

താന്‍ നിര്‍മ്മിക്കുന്ന സിനിമയിലേക്ക് താരങ്ങളെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കി നേരത്തെ താരപുത്രനെത്തിയിരുന്നു. മേയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. നിര്‍മ്മാതാവായാണോ അതോ അഭിനേതാവായാണോ ദുല്‍ഖര്‍ എത്തുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അധികം വൈകാതെ തന്നെ മാത്തുക്കുട്ടി സിനിമയെക്കുറിച്ച്. ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.


Click it and Unblock the Notifications











