ജനസാഗരത്തെ സാക്ഷിയാക്കി ദുല്‍ഖര്‍ അത് പറഞ്ഞു! പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക്! വീഡിയോ വൈറല്‍!
യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് ഈ താരം മുന്നേറുന്നത്. തന്നിലൂടെയല്ല മകന്‍ അറിയപ്പെടേണ്ടതെന്ന മമ്മൂട്ടിയുടെ നിര്‍ബന്ധബുദ്ധിയെക്കുറിച്ച് താരപുത്രന്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. ഭാഷാഭേദമന്യേ ഓടിനടന്ന് അഭിനയിക്കുകയാണ് ഈ താരപുത്രന്‍. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഉദ്ഘാടന ചടങ്ങുകളില്‍ കൃത്യമായി പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കൊണ്ടിരിക്കുകയാണ്. സുപ്രധാനമായ ഒരു തീരുമാനത്തെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു.
കരുനാഗപ്പള്ളിയില്‍ ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ ദുല്‍ഖറിനെ കാണാന്‍ വന്‍ജനാവലി തന്നെ തടിച്ച് കൂടിയിരുന്നു. ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ താരത്തെ വരവേറ്റത്. ആരാധകരെ നിരാശപ്പെടുത്താതെ എല്ലാവരെയും നോക്കി കൈവീശിയതിന് ശേഷമാണ് താരം അകത്തേക്ക് കടന്നത്. ആരും തിരക്കു കൂട്ടരുത്, എല്ലാവരും സുരക്ഷിതരായിരിക്കണം, നമ്മള്‍ ഇവിടെത്തന്നെയുണ്ടല്ലോ, ഇത്രയും നേരം തന്നെക്കാണാനായി കാത്തിരുന്ന എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹം, ഒരുപാട് ഇഷ്ടം, ഒരുപാട് ഉമ്മ എന്നും താരം പറഞ്ഞതോടെ ജനക്കൂട്ടം ഇളകി മറിയുകയായിരുന്നു.

ജ്വല്ലറി ഉദ്ഘാടനത്തില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. നിറഞ്ഞ കൈയ്യടിയാണ് ജനക്കൂട്ടം ഈ തീരുമാനത്തെ സ്വീകരിച്ചത്. കോടിക്കണക്കിന് രൂപ പ്രതിഫലമായി നല്‍കുന്ന യുവതാരങ്ങള്‍ പ്രളയകാലത്ത് എന്ത് സഹായം നല്‍കിയെന്ന തരത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി ചിലര്‍ രംഗത്തുവന്നിരുന്നു. മമ്മൂട്ടിയും ദുല്‍ഖരും ചേര്‍ന്ന് നേരത്തെ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. അതിന് പിന്നെലയാണ് താരപുത്രന്‍ വീണ്ടും ഞെട്ടിച്ചത്.


Click it and Unblock the Notifications











