For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്ക് ചുവടുപിഴച്ചില്ല, ദുല്‍ഖറിനാണ് കാലിടറിയത്, താരപുത്രന്‍റെ പരിക്കില്‍ ആശങ്കയോടെ താരങ്ങള്‍

  |
  താരപുത്രന് പരിക്ക്, അമ്മമഴവില്ലിൽ പങ്കെടുക്കില്ല??

  താരങ്ങളെല്ലാം അമ്മമഴവില്ലുമായി ബന്ധപ്പെട്ട അവസാനഘട്ട തയ്യാറെടുപ്പിലാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള മുതിര്‍ന്ന താരങ്ങളും ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ള യുവതാരങ്ങളും റിഹേഴ്‌സല്‍ ക്യാംപില്‍ സജീവമായി പരിശീലനം തുടരുകയാണ്. എന്തൊക്കെയായിരിക്കും ഇവര്‍ ഒരുക്കുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമാപ്രേമികളെ സംബന്ധിച്ച് ഗംഭീരമായൊരു ദൃശ്യാനുഭവമായിരിക്കും അമ്മമഴവില്ലെന്ന് എല്ലാവരും വ്യക്തമാക്കിയിട്ടുണ്ട്.

  ഡാന്‍സിനെ പരിഹസിച്ചവര്‍ക്ക് മമ്മൂട്ടി നല്‍കിയ മാസ് മറുപടി, ക്ലാസ് തന്നെ ഈ ഡയലോഗ്, കാണൂ!

  സ്‌ക്രീനില്‍ അസാമാന്യ അഭിനയ മികവ് കാഴ്ച വെക്കുന്ന താരങ്ങള്‍ പൊതുവേദിയില്‍ പെര്‍ഫോമന്‍സുമായി എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന ആകാംക്ഷ അവസാനിക്കണമെങ്കില്‍ മെയ് ആറ് വൈകുന്നേരമാവണം. തിരുവനന്തപുരത്ത് വെച്ചാണ് ഈ കലാവിരുന്ന് അരങ്ങേറുന്നത്. കൊച്ചിയിലെ റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കി താരങ്ങളെല്ലാം തലസ്ഥാനനഗരിയിലേക്ക് ഷിഫ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഒരു പരിക്ക് വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന് പരിക്ക് പറ്റിയെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമുള്ള വിവരം കഴിഞ്ഞ ദിവസം വൈകിട്ടാണ് പുറത്തുവന്നത്.

  ദുല്‍ഖറിന്‍റെ മകള്‍ ഇത്ര വലുതായോ? താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും വൈറല്‍, കാണൂ!

  ദുല്‍ഖര്‍ സല്‍മാന് പരിക്ക്

  ദുല്‍ഖര്‍ സല്‍മാന് പരിക്ക്

  ലൈവ് നൃത്തമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. ഇതാദ്യമായാണ് ഇത്തരമൊരു ഐറ്റവുമായി താരം എത്തുന്നത്. പരിശീലനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ അതിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്. സിനിമാപ്രവര്‍ത്തകരും ആരാധകരുമെല്ലാം പരിഭ്രാന്തിയിലായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  പരിശീലനത്തിനിടയിലെ വീഴ്ച

  പരിശീലനത്തിനിടയിലെ വീഴ്ച

  നൃത്ത പരിശീലനത്തിനിടയിലെ വീഴ്ചയാണ് താരപുത്രന് വിനയായത്. പരിക്കിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് സാരമുള്ളതല്ലെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതോടെയാണ് എല്ലാവിധ ആശങ്കകളും അവസാനിച്ചത്. ദുല്‍ഖര്‍ പരിപാടിയില്‍ പങ്കെടുക്കുമോയെന്ന തരത്തിലും ചര്‍ച്ചകളുണ്ടായിരുന്നു.

   മകള്‍ക്കൊപ്പമുള്ള നൃത്തം

  മകള്‍ക്കൊപ്പമുള്ള നൃത്തം

  കൊച്ചിയിലെ റിഹേഴ്‌സല്‍ ക്യാംപില്‍ ദുല്‍ഖറിനൊപ്പം അമാലും മറിയവും എത്തിയിരുന്നു. താരപുത്രിയുടെ ക്യൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ദുല്‍ഖറിന്റെ മകള്‍ ഇത്രയും വലുതായോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് മകളെയും എടുത്ത് ചുവടുവെക്കുന്ന ദുല്‍ഖറിന്റെ വീഡിയോ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോയും വൈറലായിരുന്നു.

  റിഹേഴ്‌സല്‍ ക്യാംപിലെ വല്യേട്ടന്‍ ആരാണെന്ന് ചോദിച്ചാല്‍ താരങ്ങളെല്ലാം പറയുന്നത് അത് മമ്മുക്കയാണെന്നാണ്. പതിവിന് വിപരീതമായി ഇത്തവണ സ്വന്തം നൃത്തവുമായാണ് അദ്ദേഹം എത്തുന്നത്. ജയറാമിനൊപ്പമുള്ള ഡാന്‍സ് പരിശീലനത്തിനിടയിലെ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. യുവതാരങ്ങളെപ്പോലും അമ്പരപ്പെടുത്തുന്ന തരത്തിലുള്ള തയ്യാറെടുപ്പുകളാണ് മമ്മൂട്ടി നടത്തുന്നത്.

  ഡാന്‍സിന്റെ കാര്യത്തില്‍ മമ്മൂട്ടിക്ക് ചില്ലറ വിമര്‍ശനമൊന്നുമല്ല ഏല്‍ക്കേണ്ടി വന്നിട്ടുള്ളത്. എന്നാല്‍ അറിയില്ലെന്ന് പറഞ്ഞ് ഇതില്‍ നിന്ന് പിന്‍മാറാന്‍ താന്‍ തയ്യാറല്ലെന്ന് മമ്മൂട്ടി ഒരിക്കല്‍കൂടി വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. എന്തിനാണ് പറ്റാത്ത പണി ചെയ്യുന്നതെന്ന് വിമര്‍ശകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയും ഏറെ ശ്രദ്ധേയമാണ്. പറ്റില്ലെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയാല്‍ ജീവിതത്തില്‍ എന്നും തോല്‍ക്കേണ്ടി വരും. മറിച്ച് പറ്റാവുന്ന പോലെ ചെയ്ത് മറ്റുള്ളവര്‍ക്ക് പ്രചോദനമേകാനാണ് തന്റെ താല്‍പര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

  മമ്മൂട്ടിയുടെ ഡാന്‍സ് റിഹേഴ്‌സല്‍.

  ദുല്‍ഖര്‍ സല്‍മാന്റെ പരിശീലനം.

  മറിയം അമീറ സല്‍മാനൊപ്പം ദുല്‍ഖരും അമാലും. കാണൂ

  English summary
  Dulquer Salmaan got injured
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X