മതം മറന്ന് ജീവിക്കരുത്!! ഇസ്ലാമിന്റെ രീതികള്‍ പിന്തുടർന്ന് ജീവിക്കാൻ ദുല്‍ഖറിന് ഉപദേശം, കാരണം ഹണി
ഇസ്ലാം മതത്തിന് ചേർന്നതല്ലെന്നാണ് ഇവരുടെ വിമർശനം
സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ താരമാണ് ദുൽഖർ സൽമാൻ. ചെറിയ കാര്യങ്ങൾ പോലും താരം ആരാധകരുമായി സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിലൂടെയാണ് താരം പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ സമൂഹ മാധ്യമം കൊണ്ട് തന്നെ താരത്തിന് ഉഗ്രൻ പണി കിട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹണി എന്ന് പേരുള്ള തന്റെ വളർത്തു നായയുടെ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

ചെറുപ്പത്തിൽ നായകളെ എനിയ്ക്ക് വളരെ പേടിയായിരുന്നു. എന്നാൽ ഹണി വന്നതിനു ശേഷമാണ് അത് മാറിയത്. സന്തോഷവതിയായ സുന്ദരി കുട്ടിയാണിവൾ എന്നായിരുന്നു ദുൽഖർ കുറിച്ചത്. നായയോടൊപ്പമുളള ചിത്രവും കുറിപ്പിനോടൊപ്പം താരം ഇൻസ്റ്റയിൻ പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ഈ ചിത്രത്തിനെതിരെയാണ് ഒരു വിഭാഗം പേർ രംഗത്തെത്തിയിരിക്കുന്നത്. ഇസ്ലാം മതത്തിന് ചേർന്നതല്ലെന്നാണ് ഇവരുടെ വിമർശനം. മതവിശ്വാസം തള്ളി കളഞ്ഞ് ജീവിക്കരുതെന്നും. നായ ഹറാമാണെന്നും ഏഴുതവണ കുളിക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം താരത്തിനെ പിന്തുണച്ചു നിരവധി പേർ എത്തുന്നുണ്ട്. എന്തായലും ദുൽഖറിന്റെ വളർത്തു നായ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.


Click it and Unblock the Notifications











