»   » ജോമോന്റെ സുവിശേഷങ്ങളിലെ ദുല്‍ഖറിന്റെ ഇന്‍ട്രോ സീന്‍ ഫേസ്ബുക്കില്‍ വൈറലാകുന്നു; വീഡിയോ

ജോമോന്റെ സുവിശേഷങ്ങളിലെ ദുല്‍ഖറിന്റെ ഇന്‍ട്രോ സീന്‍ ഫേസ്ബുക്കില്‍ വൈറലാകുന്നു; വീഡിയോ

By: Rohini
Subscribe to Filmibeat Malayalam

വരള്‍ച്ചയുടെ കാലം കഴിഞ്ഞു... രണ്ട് കുടുംബ ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളും, മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും.

ജോമോന്റെ സുവിശേഷങ്ങള്‍ നിരൂപണം; സത്യന്‍ അന്തിക്കാടിന്റെ പാളിപ്പോയ ശ്രമം


ഒന്നര മാസം നീണ്ടു നിന്ന സമരത്തിന് ശേഷം റിലീസ് ചെയ്ത ഇരു ചിത്രങ്ങളും ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചു. തിയേറ്ററില്‍ അത് കാണാനും കഴിഞ്ഞു. ഇപ്പോഴിതാ ആ ആവേശത്തിന്റെ പുറത്ത് ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ ദുല്‍ഖറിന്റെ ഇന്‍ട്രോ സീന്‍ ഫേസ്ബുക്കില്‍ ലീക്കായിരിയ്ക്കുന്നു.


ഇന്‍ട്രോ സീന്‍

ചിത്രത്തില്‍ ഹാര്‍ലി ഡേവിസണില്‍ ദുല്‍ഖര്‍ രംഗപ്രവേശം ചെയ്യുന്ന രംഗമാണ് ഫേസ്ബുക്കില്‍ ലീക്കായിരിയ്ക്കുന്നത്. ഈ രംഗത്ത് കാണികളുെട ആവേശം എത്രത്തോളമായിരുന്നു എന്ന് കാണിക്കാന്‍ വേണ്ടിയാണ് ഈ രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിയ്ക്കുന്നത്. ബൈക്ക് പ്രേമികളെയും ഹരം കൊള്ളിക്കുന്ന രംഗപ്രവേശമാണിത്.


വൈറലാകുന്നു

എന്ത് തന്നെയായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മുകേഷ്, വിനു മോഹന്‍, മുത്തുമണി, ഇര്‍ഷാദ് തുടങ്ങി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളും ഈ രംഗത്ത് എത്തുന്നു.


ജോമോന്റെ സുവിശേഷങ്ങള്‍

ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് സത്യന്‍ അന്തിക്കാടാണ്. അച്ഛന്‍ - മകന്‍ സ്‌നേഹ ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുന്നു


ഇതാണത്

ഇതാണ് ആ ഇന്‍ട്രോ സീന്‍.. കാണൂ.. അപ്പോള്‍ ഇനി സിനിമ തിയേറ്ററില്‍ പോയി തന്നെ കാണുകയല്ലേ....


English summary
Dulquer Salmaan intro scene in Jomonte Suviseshangal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam