»   » ദുല്‍ഖര്‍ ആവേശത്തിലാണ്, പ്രേക്ഷകരും! മമ്മൂട്ടിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഒരു കൗതുകമുണ്ട്...

ദുല്‍ഖര്‍ ആവേശത്തിലാണ്, പ്രേക്ഷകരും! മമ്മൂട്ടിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഒരു കൗതുകമുണ്ട്...

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ, ആവേശം മുഴുവൻ ദുല്‍ഖറിന് | filmibeat Malayalam

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് സമീപഭാവിയില്‍ ബിഗ് ബജറ്റ് ചിത്രങ്ങളൊന്നും ഇല്ല എന്നൊരു പരിഭവം എല്ലാവരില്‍ നിന്നും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. താരത്തിന്റെ കൈയില്‍ കാല്‍ ഡസിനലധികം ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് ഉള്ളത്.

മമ്മൂട്ടിയേപ്പോലെ അല്ല മോഹന്‍ലാല്‍, മകനെ ഉപദേശിച്ചില്ല! ഒടുവില്‍ പണി കിട്ടി, 'ആദി' ഷൂട്ടിംഗ് നിന്നു

കള്ളക്കേസില്‍ കുടങ്ങിയ സൂപ്പര്‍ താരത്തിന്റെ കഥയുമായി പുലിമുരുകന്‍ ടീം... യഥാര്‍ഥ 'ഇര' ആര്???

കേരളപ്പിറവി ദിനത്തിലാണ് മമ്മൂട്ടി നായകനാകുന്ന പുതിയ ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചത്. മമ്മൂട്ടി ആരാധകരെ ആവേശഭരിതരാക്കുന്നതായിരുന്നു പ്രഖ്യാപനം. മമ്മൂട്ടി ആരാധകരെ മാത്രമല്ല മകനും യുവതാരവുമായ ദുല്‍ഖര്‍ സല്‍മാനേയും ആവശത്തിലാക്കിയിരിക്കുകയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.

ദുല്‍ഖര്‍ ആവേശത്തില്‍

മമ്മൂട്ടി നായകനായി എത്തുന്ന കുഞ്ഞാലി മരക്കാര്‍ നാല് എന്ന് ചിത്രം അതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഉള്‍പ്പെടെ നിര്‍മാതാവായ ഷാജി നടേശന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്ത് ആകാംഷ പ്രകടിപ്പിച്ചത്.

മോഹന്‍ലാലിന് പിന്നാലെ

രണ്ട് വര്‍ഷത്തിലേറെയായി മലയാള സിനിമ ലോകം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന കുഞ്ഞാലി മരക്കാര്‍. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടി ചിത്രം ഔദ്യോഗികമായി ആഗസ്റ്റ് സിനിമ പ്രഖ്യാപിക്കുകയായിരുന്നു.

കുഞ്ഞാലി മരക്കാര്‍ നാലാമന്‍

കേരളക്കരയില്‍ ആധിപത്യമുറപ്പിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ നടത്തിയ ശ്രമത്തെ ചെറുക്കാന്‍ സാമൂതിരിയുടെ ശക്തമായി നാവികപ്പട രംഗത്തിറങ്ങി. കുഞ്ഞാലി മരക്കാര്‍ ആയിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. പോര്‍ച്ചുഗീസ് പടയെ വിറപ്പിച്ച നാല് കുഞ്ഞാലി മരക്കാര്‍മാരുണ്ടായിരുന്നു. ഇതില്‍ നാലാമത്തെ കുഞ്ഞാലി മരക്കാറായിട്ടാണ് മമ്മൂട്ടി എത്തുന്നത്.

ആറ് വര്‍ഷത്തിന് ശേഷം

സന്തോഷ് ശിവന്‍ എന്ന വിഖ്യാത ക്യാമറമാന്‍ വീണ്ടും മലയാളത്തില്‍ സംവിധായകനായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ആറ് വര്‍ഷത്തിന് ശേഷമാണ് സന്തോഷ് ശിവന്‍ ഒരു മലയാള ചിത്രം സംവിധാനം ചെയ്യുന്നത്.

ഉറുമിക്ക് പിന്നാലെ

ആഗസ്റ്റ് സിനിമയ്ക്ക് തുടക്കം കുറിച്ച ഉറുമി എന്ന ചിത്രമായിരുന്നു ഒടുവില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്തത്. പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ പടപൊരുതിയ ഒരു പോരാളിയുടെ കഥ തന്നെയായിരുന്നു ഉറുമിയും പറഞ്ഞത്.

ഉറുമി എഴുതിയ പേന

ഉറുമിക്ക് തിരക്കഥ ഒരുക്കിയ ശങ്കര്‍ രാമകൃഷ്ണന്റെ സാന്നിദ്ധ്യം ഈ ചിത്രത്തിലും ഉണ്ട്. പ്രശസ്ത സാഹിത്യകാരന്‍ ടിപി രാജീവനൊപ്പം ശങ്കര്‍ രാമകൃഷ്ണനും കൂടെ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

അടുത്ത വർഷം

തിരക്കഥ പൂര്‍ത്തിയായി ഇരിക്കുന്ന ചിചിത്രത്തിന്റെ ചിത്രീകരണം 2018 മെയ് മാസം ആരംഭിക്കുമെന്ന് നിര്‍മാതാവ് ഷാജി നടേശന്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം തന്നെ ചിത്രം തിയറ്ററിലെത്തിക്കാനാണ് പദ്ധതിയിടുന്നത്.

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തന്റെ ആവേശം പ്രകടപ്പിച്ചുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം കാണാം.

English summary
Dulquer Salmaan Is Excited About Mammootty's Kunjali Marakkar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam