»   » 'വാപ്പച്ചിയെ കണ്ടിട്ടല്ല സിനിമയിലെത്തിയത്, എന്നെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത് ലാല്‍ അങ്കിളാണ്'

'വാപ്പച്ചിയെ കണ്ടിട്ടല്ല സിനിമയിലെത്തിയത്, എന്നെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത് ലാല്‍ അങ്കിളാണ്'

Posted By: Rohini
Subscribe to Filmibeat Malayalam

വാപ്പച്ചിയുടെ ദേഷ്യം ഒഴികെ ബാക്കിയെല്ലാം പാരമ്പര്യമായി ദുല്‍ഖര്‍ സല്‍മാന് ലഭിച്ചിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തില്‍ വാപ്പച്ചിയോളം അല്ലെങ്കിലും തന്റേതായ നിലയില്‍ ദുല്‍ഖറും മിന്നി കയറുന്നു.

യോദ്ധയ്ക്ക് രണ്ടാം ഭാഗം വരുന്നു, സാധ്യതകളുണ്ടെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍

എന്നാല്‍ തനിയ്ക്ക് അഭിനയത്തോടുള്ള താത്പര്യം ഉണ്ടായത് വാപ്പച്ചിയെ കണ്ടിട്ടല്ല എന്നാണ് താരപുത്രന്‍ പറയുന്നത്. ഏഷ്യനെറ്റ് പുരസ്‌കാര നിശയിലാണത്രെ ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

ഏഷ്യനെറ്റ് പുരസ്‌കാരനിശ

പത്തൊന്‍പതാം ഏഷ്യനെറ്റ് അവാര്‍ഡില്‍ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചത് ദുല്‍ഖര്‍ സല്‍മാനാണ്. പുരസ്‌കാരം സമ്മാനിച്ചതകട്ടെ മോഹന്‍ലാലും.

ദുല്‍ഖര്‍ പറഞ്ഞോ

പുരസ്‌കാരത്തിന് ശേഷം മോഹന്‍ലാലിനെ കണ്ടിട്ടാണ് തനിയ്ക്ക് അഭിനയ മോഹം ഉണ്ടായത് എന്ന് ദുല്‍ഖര്‍ സല്‍മാന്‍ സംസാരിച്ചു എന്ന രീതിയില്‍ ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു. ചില മോഹന്‍ലാല്‍ ഫാന്‍സ് പേജിലാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്.

എന്താണ് ദുല്‍ഖര്‍ പറഞ്ഞത്

'എനിക്ക് അഭിനയത്തോട് താത്പര്യം തോന്നിയതും സിനിമയില്‍ എത്തിയതും വാപ്പച്ചിയെ കണ്ടിട്ടല്ല. എന്നെ നിറമുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ചത് ലാല്‍ അങ്കിളാണ്'- എന്ന് ദുല്‍ഖര്‍ പറഞ്ഞതായിട്ടാണ് വാര്‍ത്തകള്‍.

സത്യം തന്നെയോ?

ഇങ്ങനെ ദുല്‍ഖര്‍ പറഞ്ഞോ... ഈ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ സത്യം തന്നെയാണോ എന്നറിയാന്‍ പുരസ്‌കാര നിശ ഏഷ്യനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് വരെ കാത്തിരിയ്ക്കണം.

English summary
Dulquer Salmaan Is A Mohanlal Fan - Reason Here!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam