»   » കോട്ടയം കുഞ്ഞച്ചനെ പോലെ എന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ അച്ചായനല്ല; അമല്‍ നീരദ് പറയുന്നു

കോട്ടയം കുഞ്ഞച്ചനെ പോലെ എന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ അച്ചായനല്ല; അമല്‍ നീരദ് പറയുന്നു

Written By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തും പരിസരത്തുമായി പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ലൊക്കേഷനില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രങ്ങള്‍ പുറത്തു വന്നതോടെ നടന്‍ കോട്ടയം കുഞ്ഞച്ചന് സമാനമായ അച്ചായനായിട്ടാണ് ചിത്രത്തിലെത്തുന്നത് എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ തന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ അച്ചായന്‍ വേഷത്തിലല്ല എത്തുന്നത് എന്ന് അമല്‍ നീരദ് വ്യക്തമാക്കി. അതേ സമയം കോട്ടയത്തുകാരന്‍ ചെറുപ്പകാരനായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത് എന്ന് അദ്ദേഹം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോട്ടയം കുഞ്ഞച്ചനെ പോലെ എന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ അച്ചായനല്ല; അമല്‍ നീരദ് പറയുന്നു

കോട്ടയം കുഞ്ഞച്ചന് സമാനമായ അച്ചായന്‍ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത് എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അച്ചായനല്ല, കോട്ടയം കാരന്‍ ചെറുപ്പക്കാരനായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത് എന്ന് അമല്‍ പറഞ്ഞു.

കോട്ടയം കുഞ്ഞച്ചനെ പോലെ എന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ അച്ചായനല്ല; അമല്‍ നീരദ് പറയുന്നു

ചിത്രത്തില്‍ കോട്ടയം സ്ലാങിലാണ് ദുല്‍ഖര്‍ സല്‍മാന്‍ സംസാരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. വാപ്പച്ചി മമ്മൂട്ടി ഉള്‍പ്പടെ പലരും കോട്ടയം ഭാഷയില്‍ സംസാരിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ട്.

കോട്ടയം കുഞ്ഞച്ചനെ പോലെ എന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ അച്ചായനല്ല; അമല്‍ നീരദ് പറയുന്നു

അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലെ കുള്ളന്റെ ഭാര്യ എന്ന ഹ്രസ്വ ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖറും അമല്‍ നീരദും ആദ്യമായി ഒന്നിച്ചത്. ഇരുവരും ഒന്നിയ്ക്കുന്ന രണ്ടാമത്തെ ചിത്രമാണിത്

കോട്ടയം കുഞ്ഞച്ചനെ പോലെ എന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ അച്ചായനല്ല; അമല്‍ നീരദ് പറയുന്നു

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായിക നിരയിലെത്തിയ അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായികയായെത്തുന്നത്. നേരത്തെ ചാര്‍ലി എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അഭിനയിക്കാന്‍ കഴിയാതെ പോയത് ഇതിലൂടെ സാധ്യമാകുകയാണ്

കോട്ടയം കുഞ്ഞച്ചനെ പോലെ എന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ അച്ചായനല്ല; അമല്‍ നീരദ് പറയുന്നു

ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്റെ തിരക്കഥ. പാവാട എന്ന ചിത്രത്തിന്റെ കഥാകാരനായി സിനിമാ രംഗത്തെത്തിയ ഷിബിന്റെ തിരക്കഥാകൃത്തായുള്ള അരങ്ങേറ്റമാണ് ഈ ചിത്രം

English summary
Amal Neerad, the cinematographer-director confirmed that Dulquer Salmaan is not playing a typical 'achayan' character, in his upcoming movie. He cleared the rumours in the recent interview given to Manorama online.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam