ദുല്‍ഖറിന്‍റെ ജീവവായുവാണ് കുടുംബം! വിവാഹ ജീവിതത്തെക്കുറിച്ച് പറഞ്ഞ് തന്നിരുന്നുവെന്നും നിത്യ മേനോന്‍
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് ദുല്‍ഖര്‍ സല്‍മാന്‍-നിത്യ മേനോന്‍ ജോഡി. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സ്, ഓകെ കണ്‍മണി, 100 ഡേയ്‌സ് ഓഫ് ലവ് തുടങ്ങിയ സിനിമകളിലെല്ലാം മികച്ച കെമിസ്ട്രിയായിരുന്നു ഇരുവരും പുറത്തെടുത്തത്. സ്‌ക്രീന്‍ കെമിസ്ട്രി കൂടാതെ തങ്ങള്‍ക്കിടയില്‍ മികച്ച സുഹൃത് ബന്ധം ഉണ്ടെന്ന് നിത്യ മേനോന്‍ പറയുന്നു. സിനിമാഎക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
വിവാഹത്തെക്കുറിച്ചുള്ള പ്രാധാന്യത്തെക്കുറിച്ചും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടതിനെക്കുറിച്ചുമൊക്കെ ദുല്‍ഖറാണ് ബോധ്യപ്പെടുത്തിയത്. കുടുംബം, വിവാഹം ഇവയുടെ പ്രധാന്യത്തെക്കുറിച്ച് അദ്ദേഹം വാചാലനായിരുന്നു. വിവാഹം കഴിക്കാനായി തന്നെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നുവെന്നും താരം പറയുന്നു. അമാലിനെ ജീവിതത്തിലേക്ക് ക്ഷണിച്ചതിനെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ വാചാലനായി ദുല്‍ഖര്‍ എത്താറുണ്ട്. മകളായ മറിയം അമീറ സല്‍മാന്റെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും ദുല്‍ഖര്‍ എത്താറുണ്ട്.
സ്‌ക്രീനിലെ ഞങ്ങളുടെ കെമിസ്ട്രി കണ്ട് ഞാനും അത്ഭുതപ്പെട്ടിരുന്നുവെന്നും നിത്യ മേനോന്‍ പറയുന്നു. തന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഓകെ കണ്‍മണിയിലേത്. മികച്ച കഥാപാത്രത്തെയാണ് മണിരത്‌നം തനിക്കായി സമ്മാനിച്ചത്. പ്രണയകഥയുമായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇരുവരുടേയും അഭിനയമികവും ചിത്രത്തിന്റെ മാറ്റ് കൂട്ടിയിരുന്നു.

ബോഡി ഷേമിംഗിനെ കുറിച്ചോര്‍ത്ത് ഒരിക്കലും ബഹളം വെയ്ക്കുകയോ നിലവിളിക്കുകയോ ചെയ്തിട്ടില്ലെന്ന് അടുത്തിടെ നല്‍കിയ മറ്റൊരു അഭിമുഖത്തിനിടയില്‍ താരം പറഞ്ഞിരുന്നു. വ്യക്തിപരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ ഇത് സ്വയം ചെയ്യുന്നു, മറികടക്കുന്നു.
Recommended Video
ഇക്കാര്യങ്ങളെ കുറിച്ച് ഒരിക്കലും സംസാരിക്കുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല. നമ്മളെ പരിഹസിക്കുന്നത് എല്ലായ്‌പ്പോഴും നമ്മളേക്കാള്‍ കുറവുള്ള ആളുകളാണ്. മികച്ചു നില്‍ക്കുന്നവര്‍ അല്ലെങ്കില്‍ നമ്മളേക്കാളേറെ ചെയ്യുന്നവര്‍ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കാനോ വിമര്‍ശിക്കാനോ നില്‍ക്കല്ലെന്നുമായിരുന്നു താരം പറഞ്ഞത്. അഭിമുഖം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരുന്നു. സിനിമയിലെ കാര്യങ്ങളില് മാത്രമല്ല ജീവിതത്തിലെ സ്വന്തം നിലപാടുകളും കൃത്യമായി വ്യക്തമാക്കാറുണ്ട് താരം.


Click it and Unblock the Notifications











