»   » ദുല്‍ഖറിന്റെ അതിഥി വേഷം ഭാഗ്യം തന്നെ; സൗബിന്റെ പറവയിലും ദൈര്‍ഘ്യമുള്ള അതിഥി വേഷത്തില്‍!!

ദുല്‍ഖറിന്റെ അതിഥി വേഷം ഭാഗ്യം തന്നെ; സൗബിന്റെ പറവയിലും ദൈര്‍ഘ്യമുള്ള അതിഥി വേഷത്തില്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന്റെ വിജയത്തിന് ദുല്‍ഖര്‍ സല്‍മാന്റെ അതിഥി വേഷം ഏറെ സഹായിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ചിത്രത്തില്‍ കൂടെ ദുല്‍ഖര്‍ അതിഥിയായി എത്തുന്നു.

സൗബിന്റെ പറവ പറന്നു തുടങ്ങി; ആശംസകളുമായി സിനിമാ ലോകം


ഹാസ്യ താരം സൗബിന്‍ ഷഹീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ടാകും. വാര്‍ത്ത സൗബിന്‍ സ്ഥിരീകരിച്ചു.


നീളമുള്ള അതിഥി വേഷം

അല്‍പം ദൈര്‍ഘ്യമുള്ള അതിഥി വേഷത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. 20 ദിവസത്തെ കാള്‍ഷീറ്റ് പറവയ്ക്ക് വേണ്ടി ദുല്‍ഖര്‍ നല്‍കി എന്നാണ് വിവരം.


ദുല്‍ഖറും സൗബിനും

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്ന ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖറും സൗബിനും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പിന്നീട് സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലിയിലും ഇരുവരും ഒന്നിച്ചു.


സൗബിന്റെ പറവ

സഹസംവിധായകനായി സിനിമയിലെത്തിയ സൗബിന്‍ യാദൃശ്ചികമായാണ് അഭിനയ രംഗത്ത് എത്തിയത്. സൗബിന്റെ ആദ്യ ഫീച്ചര്‍ ചിത്രമായ പറവ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഒരു എന്റര്‍ടൈന്‍മെന്റ് ആയിരിയ്ക്കും.


എല്ലാരും പുതുമുഖങ്ങള്‍

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നവരെല്ലാം പുതുമുഖങ്ങളാണ്. ദുല്‍ഖര്‍ അല്ലാതെ മറ്റാരൊക്കെയാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍ എന്ന വിവരം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.


അടുത്ത വര്‍ഷം തിയേറ്ററില്‍

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മട്ടാഞ്ചേരിയില്‍ പുരോഗമിയ്ക്കുകയാണ്. 2017 ല്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.ദുല്‍ഖറിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Dulquer Salmaan, the young actor is all set to team up with his close buddy Soubin Shahir, for his directorial debut Parava. Interestingly, the actor will make an extended cameo role in the movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X