»   » എല്ലാ ആവശ്യത്തിനും വേണം,എന്നാലും കുറ്റംമാത്രം;ദുല്‍ഖറിന്റെ കഥാപാത്രത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

എല്ലാ ആവശ്യത്തിനും വേണം,എന്നാലും കുറ്റംമാത്രം;ദുല്‍ഖറിന്റെ കഥാപാത്രത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

Posted By: Rohini
Subscribe to Filmibeat Malayalam

തെറ്റിദ്ധരിയ്ക്കരുത്, പറയുന്നത് റിലീസിന് തയ്യാറെടുക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രത്തെ കുറിച്ചാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ അവസ്ഥയാണിത്...

'മമ്മൂട്ടിയുടെ രീതി ഉള്‍ക്കൊള്ളാനായില്ല, എന്റെ അവസാന ചിത്രം പരാജയപ്പെടാന്‍ കാരണം മമ്മൂട്ടിയാണ്'


പൂര്‍ണമായും കുടുംബത്തിന് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍, ഈ യുവത്വത്തിന്റെ പ്രശ്‌നങ്ങളാണ് സത്യന്‍ അന്തിക്കാട് തുറന്ന് കാണിയ്ക്കുന്നത്. ചിത്രത്തെ കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ചിലത് വെളിപ്പെടുത്തുകയുണ്ടായി.


ആരാണ് ജോമോന്‍

വിന്‍സന്റ് എന്ന സമ്പന്നനായ ബിസിനസുകാരന്റെ മകനാണ് ജോമോന്‍ (ദുല്‍ഖര്‍ സല്‍മാന്‍). പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു വന്ന ജോമോന്‍ ജോലിയില്ലാതെ യുവത്വം ആഘോഷിക്കുകയാണ്. ജോലിയില്ലെങ്കിലും കുടുംബത്തിലെ ഏറ്റവും തിരക്കുള്ള വ്യക്തി ജോമോനാണ്.


എന്തിനും ജോമോന്‍, എന്നാലും കുറ്റം

കുടുംബത്തിലെ ഓരോരുത്തരുടെ കാര്യവും ചെയ്യുന്നതിനായി ഓടി നടക്കും ജോമോന്‍. ആശുപത്രിയില്‍ പോകുന്നതിനും മറ്റുമൊക്കെ ജോമോന്‍ തന്നെ വേണം. എന്നിരുന്നാലും വിദ്യാസമ്പന്നര്‍ മാത്രമുള്ള കുടുംബത്തില്‍, പഠനം പാതിയില്‍ അവസാനിപ്പിച്ച ജോമോന്‍ കുറ്റക്കാരന്‍ തന്നെയാണ്. ഇക്കാര്യം പറഞ്ഞ് എല്ലാവരും എപ്പോഴും വിമര്‍ശിയ്ക്കും.


വഴിത്തിരിവായിരിയ്ക്കും ഈ വേഷം

ഈ അവസ്ഥയില്‍ നിന്ന് മാറി ജോമോന്‍ എങ്ങിനെ തന്റെ സ്വതന്ത്ര ജീവിതം നയിക്കുന്നു എന്നതാണ് ഈ സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഇതിവൃത്തം. ദുല്‍ഖര്‍ സല്‍മാന്റെ കരിയറില്‍ വഴിത്തിരിവായിരിക്കും ജോമോന്‍ എന്ന കഥാപാത്രം എന്നാണ് വിലയിരുത്തലുകള്‍.


മറ്റ് കഥാപാത്രങ്ങള്‍

മുകേഷാണ് ജോമോന്റെ അച്ഛനായ വിന്‍സന്റിനെ അവതരിപ്പിയ്ക്കുന്നത്. നായികമാരായി അനുപമ പരമേശ്വരനും ഐശ്വര്യ രാജേഷും എത്തുന്നു. ഇന്നസെന്റ്, ശിവാജി ഗുരുവായൂര്‍, മുത്തുമണി, ഇര്‍ഷാദ്, ജേക്കബ് ഗ്രിഗറി, വിനു മോഹന്‍, തമിഴ്‌നടന്‍ മനോബാല, ഇന്ദു തമ്പി, രസ്‌ന പവിത്രന്‍ തുടങ്ങിയൊരു വലിയ താരനിരയും ചിത്രത്തിലുണ്ട്.


English summary
Here is everything you want to know about Dulquer Salmaan's character Jomon, from the Sathyan Anthikad movie Jomonte Suviseshangal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam