»   » കാരവാന്‍ തുറന്നപ്പോള്‍ ദുല്‍ഖര്‍ ഞെട്ടിക്കാണും; തമിഴ്‌നാട്ടില്‍ ഡിക്യുവിന് വേണ്ടി കാത്തിരുന്നവര്‍!!

കാരവാന്‍ തുറന്നപ്പോള്‍ ദുല്‍ഖര്‍ ഞെട്ടിക്കാണും; തമിഴ്‌നാട്ടില്‍ ഡിക്യുവിന് വേണ്ടി കാത്തിരുന്നവര്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ താരങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ ഏറെ ഡിമാന്റുള്ള കാലമാണിത്. പ്രേമത്തിന് ശേഷം നിവിന്‍ പോളിയെ തമിഴകം കൊത്തിക്കൊണ്ടു പോയി. ഓ കാതല്‍ കണ്‍മണിയ്ക്ക് ശേഷം ദുല്‍ഖറിനും ഏറെ ഓഫറുകള്‍ വന്നിരുന്നു.

കേരളത്തിന് പുറത്തും ഇവര്‍ മരണ മാസാണ്; അന്യനാട്ടിലും സൂപ്പര്‍താരങ്ങളായ മലയാളത്തിലെ പ്രിയതാരങ്ങള്‍


ഓ കാതല്‍ കണ്മണി സൃഷ്ടിച്ച തരംഗം ഇനിയും മാറിയിട്ടില്ല എന്നതിന് തെളിവാണ് താഴെ കാണുന്ന ചിത്രങ്ങള്‍. പുതിയ മലയാള സിനിമയുടെ ഷൂട്ടിങിന് വേണ്ടി തമിഴ്‌നാട്ടിലെത്തിയ ദുല്‍ഖറിനെ കാണാന്‍ വന്ന ജനക്കൂട്ടമാണിത്.


ഏത് സിനിമ

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി തിരിപ്പൂരിലെത്തിയതായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയിലേക്കാണ് ദുല്‍ഖര്‍ വന്നിറങ്ങിയത്.


കുട്ടികളും യുവാക്കുളും

ഷൂട്ടിങിനായി ദുല്‍ഖര്‍ വന്നിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ പരിസരത്ത് കൂടിയവരില്‍ ഭൂരിഭാഗവും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമായിരുന്നു. കാരവാനില്‍ നിന്ന് തന്നെ ദുല്‍ഖര്‍ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കി.


ദുല്‍ഖര്‍ തമിഴില്‍

വായ് മൂടി പേസുവോം എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ തമിഴകത്ത് എത്തിയത്. മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന ചിത്രത്തിലൂടെ തമിഴില്‍ താരപുത്രന്‍ ശരിയ്ക്കും ഒരു താരമായി മാറുകയായിരുന്നു.


ജോമോന്റെ സുവിശേഷങ്ങള്‍

ആദ്യമായാണ് ദുല്‍ഖര്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. ഐശ്വര്യ രാജേഷ്, അനുപമ പരമേശ്വര്‍ എന്നിവര്‍ നായികമാരായി എത്തുന്നു. അച്ഛന്റെയും മകന്റെയും കഥ പറയുന്ന ചിത്രത്തില്‍ മുകേഷാണ് ദുല്‍ഖറിന്റെ അച്ഛന്‍ വേഷത്തിലെത്തുന്നത്. ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.


English summary
Dulquer Salmaan, the young actor began filming for the second schedule of his upcoming project, Jomonte Suviseshangal. The shooting of the movie, directed by Sathyan Anthikad is progressing in Tiruppur.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam