»   » അച്ഛനാകുന്നതിന്റെ തയ്യാറെടുപ്പോ.. കുട്ടികളോടൊപ്പം കളിക്കുന്ന ദുല്‍ഖറിന്റെ വീഡിയോ വൈറലാകുന്നു

അച്ഛനാകുന്നതിന്റെ തയ്യാറെടുപ്പോ.. കുട്ടികളോടൊപ്പം കളിക്കുന്ന ദുല്‍ഖറിന്റെ വീഡിയോ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

കുഞ്ഞിക്ക വാപ്പച്ചിയാകാന്‍ പോകുന്ന വാര്‍ത്ത ആരാധകര്‍ അറിഞ്ഞത് മഖ്ബൂല്‍ സല്‍മാന്റെ കല്യാണത്തിനാണ്. അന്ന് നിറവയറുമായി അമാല്‍ സൂഫിയ എത്തിയപ്പോഴാണ് ദുല്‍ഖറിന്റെ ജീവിതത്തിലെ ആ സന്തോഷ വാര്‍ത്തയെ കുറിച്ച് ആരാധകര്‍ അറിയുന്നത്.

ചാര്‍ലിയൊക്കെ എന്ത്, ദുല്‍ഖറിന്റെ പുതിയ കോലം കണ്ടാല്‍ തലയില്‍ കൈ വയ്ക്കും.. ഇതെന്ത് കോലം ?

ജീവിതത്തിലേക്ക് പുതിയൊരാള്‍ വരുന്ന സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. അതിന്റെ തയ്യാറെടുപ്പാണോ എന്തോ.. കുഞ്ഞിക്കുട്ടികളുമായി ദുല്‍ഖര്‍ കൂടുതല്‍ അടുക്കുന്നു. കുട്ടികള്‍ക്കൊപ്പം ദുല്‍ഖര്‍ കളിയ്ക്കുന്ന ഒരു വീഡിയോ ആണ് ഇതിനാധാരം.

ഫുട്‌ബോള്‍ കളി..

സിഐഎ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് വീഡിയോ പുറത്ത് വന്നത്. രണ്ട് ചെറിയ കുട്ടികള്‍ക്കൊപ്പം വിദേശത്തുള്ള ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ദുല്‍ഖറും സംഘവും ഫുട്‌ബോള്‍ കളിയ്ക്കുന്നത്.

സിഐഎ

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖറിന്റെ പുതിയ ചിത്രമാണ് കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) കാര്‍ത്തിക മുരളീധരനും ചാന്ദ്‌നി ശ്രീധറും നായികമാരായെത്തുന്ന ചിത്രം മെയി അഞ്ചിന് തിയേറ്ററുകളിലെത്തും.

ദുല്‍ഖര്‍ വാപ്പച്ചിയാകുന്നു

മമ്മൂട്ടിയുടെ അനുജന്റെ മകനും നടനുമായ മഖ്ബൂല്‍ സല്‍മാന്റെ കല്യാണത്തിന് വന്നപ്പോഴാണ് അമാല്‍ ഗര്‍ഭിണിയാണെന്ന് ആരാധകര്‍ അറിഞ്ഞത്. ദുല്‍ഖര്‍ വാപ്പച്ചി ആകുന്നു എന്നതിനെക്കാള്‍, മെഗാസ്റ്റാര്‍ വീണ്ടും മുത്തശ്ശനാകുന്ന സന്തോഷവും ചിലര്‍ക്കൊക്കെയുണ്ട്.

ഇതാണ് വീഡിയോ

ഇതാണ് കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പുറത്ത് വന്ന വീഡിയോ.. കാണൂ..

English summary
Dulquer Salmaan Latest Video At CIA Location

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam