പൃഥ്വിരാജിന്റെ അയ്യപ്പനെയും കോശിയെയും പരിചയപ്പെടുത്താന്‍ ദുല്‍ഖര്‍! ടീസര്‍ നാളെ എത്തും
ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ച് സൂപ്പര്‍ താരങ്ങളായി മാറി കൊണ്ടിരിക്കുകയാണ് യുവാതാരങ്ങള്‍. പൃഥ്വിരാജ് മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ താരപുത്രന്മാരെല്ലാം പുതിയ സിനിമകളിലൂടെ ശ്രദ്ധേയരാവുകയാണ്. സിനിമകളുടെ കാര്യത്തില്‍ പരസ്പരം പിന്തുണ നല്‍കാനും എല്ലാവരും തയ്യാറാണ്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ അയ്യപ്പനും കോശിയും എന്ന ഏറ്റവും പുതിയ സിനിമയുടെ ടീസര്‍ റിലീസ് ചെയ്യുന്നത് ദുല്‍ഖറാണ്.
ജനുവരി പതിനൊന്നിന് വൈകുന്നേരം അഞ്ച് മണിയ്ക്ക് ഫേസ്ബുക്ക് പേജിലൂടെയാണ് ദുല്‍ഖര്‍ ടീസര്‍ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജിന് പുറമേ ബിജു മേനോന്‍ ആണ് അയ്യപ്പനും കോശിയിലും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സച്ചിയാണ് തിരക്കഥയും സംവിധാനം. അനാര്‍ക്കലി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സച്ചിയ്‌ക്കൊപ്പം പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയോടെയാണ് അയ്യപ്പനും കോശിയുമെത്തുന്നത്.റിട്ട യേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.
മറ്റൊരു ടൈറ്റില്‍ കഥാപാത്രമായ അയ്യപ്പനെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും പിഎം ശശീധരനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. അട്ടപ്പാടിയില്‍ നിന്നുമായിരുന്നു കൂടുതല്‍ ഷൂട്ടിങ്.


Click it and Unblock the Notifications











