സൗബിന്‍ ഷാഹിര്‍ ചിത്രത്തിന്‌റെ ടൈറ്റില്‍ പങ്കുവെച്ച് ആരാധകരുടെ സ്വന്തം ജിന്ന്! വൈറലായി പോസ്റ്റര്‍
ചാര്‍ളിയുടെ വിജയത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനെ ആരാധകര്‍ ഒന്നടങ്കം സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് ജിന്ന്. സിനിമയിലെ തരംഗമായ ആ ഡയലോഗിനു ശേഷമായിരുന്നു കുഞ്ഞിക്കയെ അധിക പേരും ഇങ്ങനെ വിളിക്കാന്‍ തുടങ്ങിയത്. 'അതൊരു ജിന്നാണ് ബഹന്‍' എന്ന ചാര്‍ളിയിലെ ഡയലോഗ് ദുല്‍ഖര്‍ ആരാധകര്‍ക്ക് ഇപ്പോഴും ആവേശം നല്‍കുന്ന ഒന്നാണ്.
ജിന്ന് എന്ന പേരുളള ഒരു സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന്
ഫേസ്ബുക്കില്‍ എത്തിയിരുന്നു. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രത്തിനാണ് ഈ പേരിട്ടിരിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്ററാണ് കുഞ്ഞിക്ക പങ്കുവെച്ചിരിക്കുന്നത്.

സൗബിന്‍ ഷാഹിറാണ് ജിന്നില്‍ നായകവേഷത്തിലെത്തുന്നത്. നിമിഷ സജയന്‍ ചിത്രത്തില്‍ സൗബിന്റെ നായികയായി എത്തുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് പ്രശാന്ത് പിളളയാണ് സംഗീതമൊരുക്കുന്നത്. വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തിനു ശേഷമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ പുതിയ സിനിമയുമായി എത്തുന്നത്.


Click it and Unblock the Notifications