തെലുങ്ക് സൂപ്പര്‍സ്റ്റാറിനെ സഹോദരനാക്കി ദുല്‍ഖര്‍! കുഞ്ഞിക്കയോട് ഐ ലവ് യൂ പറഞ്ഞ് വിജയ് ദേവരകൊണ്ട
ബോളിവുഡിലേക്ക് കൂടി അരങ്ങേറ്റം നടത്തിയതോടെ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ത്യന്‍ സിനിമാലോകത്ത് സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിലും ദുല്‍ഖര്‍ സജീവമാണ്. ഇവിടെയുള്ള താരങ്ങളുമായി അടുത്ത സൗഹൃദം ദുല്‍ഖറിനുണ്ട്. തെലുങ്ക് സൂപ്പര്‍ നായകന്‍ വിജയ് ദേവരകൊണ്ടയും ദുല്‍ഖറിന്റെ സുഹൃത്താണ്. ഈ സൗഹൃദം പ്രേക്ഷകര്‍ വീണ്ടും മനസിലാക്കിയിരിക്കുകയാണ്.

വിജയ് ദേവരകൊണ്ട നായകനായിട്ടെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. സിനിമയില്‍ നിന്നും മലയാളം ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ദുല്‍ഖറായിരുന്നു ട്രെയിലര്‍ പുറത്ത് എത്തിച്ചത്. എന്റെ സഹോദരന്‍ വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിന്റെ ട്രെയിലര്‍ സന്തോഷത്തോടെ ലോഞ്ച് ചെയ്യുന്നു എന്നും പറഞ്ഞാണ് ദുല്‍ഖര്‍ എത്തിയത്.
ഇതിന് മറുപടിയായി വിജയ് ദേവരകൊണ്ട പറഞ്ഞതാണ് രസകരം. കുഞ്ഞിക്കാ ഐ ലവ് യൂ.. നിങ്ങളാണ് ബെസ്റ്റ് എന്നുമാണ് വിജയ് പറയുന്നത്. വിജയ് ദേവരകൊണ്ടയും ദുല്‍ഖറും തമ്മിലുള്ള സൗഹൃദം ഇവിടം കൊണ്ട് അവസാനിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരും ഒന്നിക്കുന്ന വമ്പന്‍ ചിത്രം വരാനുണ്ടെന്നാണ് സൂചന. നേരത്തെ അത്തരമൊരു സൂചന വന്നിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായില്ല. എന്തായാലും വരും ദിവസങ്ങളില്‍ അത്തരൊരു സിനിമ വരുന്നുണ്ടെന്നാണ് അറിയുന്നത്.


Click it and Unblock the Notifications