»   » ദുല്‍ഖര്‍ ആരാധകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട വീഡിയോ, കാണുമ്പോള്‍ നിങ്ങള്‍ക്ക് രോമാഞ്ചമുണ്ടാവും !!

ദുല്‍ഖര്‍ ആരാധകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട വീഡിയോ, കാണുമ്പോള്‍ നിങ്ങള്‍ക്ക് രോമാഞ്ചമുണ്ടാവും !!

Posted By: Rohini
Subscribe to Filmibeat Malayalam

നിങ്ങള്‍ ഒരു ദുല്‍ഖര്‍ സല്‍മാന്‍ ആരാധകനാണോ, എന്നാല്‍ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്. ബിയിങ് മലയാളി എന്ന യൂട്യൂബ് വെബ്‌സൈറ്റിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ദുല്‍ഖറിന്റെയും പ്രണവിന്റെയും സിനിമ ഒരുമിച്ച് വന്നാല്‍ ഏത് തിരഞ്ഞെടുക്കും, മാളവിക പറയുന്നു

പല ചാനലുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ അഭിമുഖങ്ങളും, ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് സഹതാരങ്ങളും സുഹൃത്തുക്കളും പറയുന്ന വാക്കുകളും ഉള്‍ക്കൊള്ളിച്ചൊരുക്കിയതാണ് വീഡിയോ. ദുല്‍ഖര്‍ സല്‍മാന്‍ എങ്ങിനെ ദുല്‍ഖര്‍ സല്‍മാനായി എന്ന് ഈ വീഡിയോ കണ്ടാലറിയാം.

ആദ്യ പ്രതിഫലം

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ പ്രതിഫലം 2000 രൂപയായിരുന്നുവത്രെ. ഈ സത്യം ദുല്‍ഖര്‍ വെളിപ്പെടുത്തുന്നത് വീഡിയോയുടെ തുടക്കത്തിലാണ്

എന്നെ കുറിച്ച്

ഞാന്‍ വളരെ നാണകുണിങ്ങിയാണ്. എന്നാല്‍ എന്റേതായ രീതിയില്‍ മുന്നോട്ട് പോകാനാണ് എനിക്കിഷ്ടം. ആരെയും അനുകരിക്കാതെ. സ്വയം വിമര്‍ശിയ്ക്കും. ഒരു ദുല്‍ഖര്‍ സല്‍മാനെ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ് ഞാനിതുവരെ എന്ന് വീഡിയോയില്‍ ദുല്‍ഖര്‍ പറയുന്നു

ദുല്‍ഖറിനെ കുറിച്ച്

മഖ്ബൂല്‍ സല്‍മാന്‍, മണിരത്‌നം, പൃഥ്വിരാജ്, മാധു, ഫഹദ് ഫാസില്‍, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, പാര്‍വ്വതി, നിത്യ മേനോന്‍, റിമ കല്ലിങ്കല്‍, ലെന, ടൊവിനോ തോമസ്, തുടങ്ങിവരൊക്കെ ദുല്‍ഖറിനെ കുറിച്ച് പറയുന്നു. ഒരു താരജാഡയുമില്ലാത്ത താരമാണ് ദുല്‍ഖര്‍, കഴിവുള്ള നടന്‍ എന്നൊക്കെയാണ് പലരും പറയുന്നത്.

ഭാര്യയെ കുറിച്ച്

ഭാര്യയെ ഒരുപാട് സ്‌നേഹിക്കുന്ന ഭാര്‍ത്താവാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്നും വീഡിയോ കാണുമ്പോള്‍ മനസ്സിലാവും. വിവാഹം കഴിഞ്ഞതില്‍ താന്‍ സന്തോഷവാനാണ് എന്ന് നിത്യ മേനോനോട് ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ടത്രെ. മറ്റെന്തിനെക്കാളും ഭാര്യയെ സ്‌നേഹിക്കുന്നു എന്ന് ദുല്‍ഖറും പറയുന്നു.

വീഡിയോ കാണൂ

മൂന്ന് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞ ആ വീഡിയോ നിങ്ങളും കാണൂ. നിങ്ങളൊരു ദുല്‍ഖര്‍ സല്‍മാന്‍ ആരാധകനാണെങ്കില്‍ തീര്‍ച്ചയായും രോമാഞ്ചം ഉണ്ടാകും.

ദുല്‍ഖറിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Dulquer Salmaan Lovers watch this for GOOSEBUMPS

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam