മമ്മൂട്ടി മാത്രമല്ല ലോകമൊന്നടങ്കം ദുല്‍ഖറിനൊപ്പം, കോടികള്‍ വാരി മഹാനടി കുതിക്കുന്നു, ഇതുവരെ നേടിയത്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരമായ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ അന്യഭാഷയുടെ കൂടി സ്വന്തം താരമായി മാറിയിരിക്കുകയാണ്. തമിഴിന് പിന്നാലെ തെലുങ്കിലേക്കും അരങ്ങേറ്റം നടത്തിയ താരപുത്രന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ അത് സ്വീകാര്യതയും ജനപ്രീതിയുമാണ് ദുല്‍ഖറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കലക്ഷനില്‍ വന്‍മുന്നേറ്റം നടത്തിയാണ് ചിത്രം മുന്നേറുന്നത്.

മലയാളത്തിന്‍രെ സ്വന്തം താരപുത്രനും താരപുത്രിയും ഇപ്പോള്‍ തെലുങ്ക് പ്രേക്ഷകരുടെ കൂടി പ്രിയപ്പെട്ട താരജോഡിയായി മാറിയിരിക്കുകയാണ്. ജെമിനി ഗണേശനും സാവിത്രിയുമായാണ് ഇരുവരും മഹാനടിയില്‍ വേഷമിട്ടത്. അമ്പരപ്പിക്കുന്ന മേക്കോവറും അഭിനയവുമാമ് ഇരുവരും പുറത്തെടുത്തതെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ മകന്‍ എന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയാണ് താരപുത്രന്‍ മുന്നേറുന്നത്. വാപ്പച്ചി കാരണമാണ് തനിക്ക് ഈ അവസരം ലഭിച്ചതെങ്കിലും അദ്ദേഹത്തെ ഒരിക്കലും അനുകരിക്കാന്‍ ശ്രമിക്കില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. ഗംഭീര കലക്ഷനുമായാണ് മഹാനടി മുന്നേറുന്നത്. ഇതുവരെയായി ചിത്രം സ്വന്തമാക്കിയ കലക്ഷനെക്കുറിച്ച് അറിയാനൊരാകാംക്ഷയില്ലേ? തുടര്‍ന്നുവായിക്കൂ.

കോടികളുമായി മഹാനടിയുടെ ജൈത്രയാത്ര

കോടികളുമായി മഹാനടിയുടെ ജൈത്രയാത്ര

റിലീസ് ചെയ്ത് ആദ്യ പ്രദര്‍ശനം കഴിഞ്ഞതുമുതല്‍ മഹാനടിക്ക് ലഭിച്ച മികച്ച പ്രതികരണം ഇപ്പോഴും അതേ പോലെ തുടരുകയാണ്. ബോക്‌സോഫീസ് കലക്ഷനില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്ഥാപിച്ചാണ് ചിത്രം മുന്നേറുന്നത്. റിലീസ് ചെയ്ത് രണ്ടാമത്തെ ആഴ്ച പിന്നിടുമ്പോഴേക്കും ബോക്‌സോഫീസിനെ ഭരിക്കുന്നത് മഹാനടിയായി മാറിയിരിക്കുന്നുവെന്നതാണ് മറ്റൊരു സവിശേഷത.

60 കോടി പിന്നിട്ടു

60 കോടി പിന്നിട്ടു

ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി ചിത്രം ഇതിനോടകം തന്നെ 60 കോടിയിലധികം രൂപ കലക്റ്റ് ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ആദ്യദിനത്തില്‍ ഇതുവരെയുള്ള റെക്കോര്‍ഡുകളെയെല്ലാം പിന്നിലാക്കിയാണ് ഈ സിനിമ മുന്നേറിയത്. ദുല്‍ഖര്‍ സല്‍മാന്റെയും കീര്‍ത്തി സുരേഷിന്റെയും സിനിമാജീവിതത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായി ഈ സിനിമ മാറുമെന്ന കാര്യത്തില്‍ ഇനി സംശയിക്കേണ്ടതില്ല.

 കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചത് അനുഗ്രഹമായി

കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചത് അനുഗ്രഹമായി

റിലീസ് ചെയ്ത സമയത്ത് സിനിമയ്ക്ക് വേണ്ടത്ര റിലീസ് സെന്ററുകളുണ്ടായിരുന്നില്ല. തെലുങ്കിലെ മുന്‍നിര താരങ്ങളുടെ ചിത്രമായിരുന്നു ഈ സമയത്ത് മഹാനടിക്ക് വെല്ലുവിളി ഉയര്‍ത്തിയത്. എന്നാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് മറ്റ് ചിത്രങ്ങളെ മലര്‍ത്തിയടിക്കാന്‍ മഹാനടിക്ക് കഴിഞ്ഞു. കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചതോടെ ചിത്രം വന്‍നേട്ടത്തിലേക്ക് കുതിക്കുകയാണ്.

എല്ലാദിനവും ഒരുപോലെ

എല്ലാദിനവും ഒരുപോലെ

സാധാരണയായി വാരാന്ത്യവും പൊതുഅവധി ദിനവുമൊക്കെയാണ് കലക്ഷന്‍ കൂടുതല്‍ ലഭിക്കുന്ന ദിവസങ്ങള്‍. എന്നാല്‍ മഹാനടിയുടെ കാര്യത്തില്‍ എല്ലാദിനവും ഒരുപോലെയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വര്‍ക്കിങ് ഡേയ്‌സിലും ചിത്രത്തിന് മികച്ച കലക്ഷനാമ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

മുടക്കുമുതല്‍ എത്രയാണെന്നറിയുമോ?

മുടക്കുമുതല്‍ എത്രയാണെന്നറിയുമോ?

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തിനായി 25 കോടിയോളം രൂപയാണ് മുടക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി താരങ്ങളെല്ലാം കഠിനപ്രയത്‌നമായിരുന്നു നടത്തിയത്. ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും സ്വന്തം ശബ്ദമാണ് ചിത്രത്തിനായി ഉപയോഗിച്ചത്. പരീക്ഷയ്ക്ക് പോലും താന്‍ ഇത്രയ്ക്ക് കഷ്ടപ്പെട്ട പഠിച്ചില്ലെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. വാക്കുകളുടെ ഉച്ചാരണം ശരിയാവാതെ പെടാപ്പാട് പെടുന്ന കീര്‍ത്തി സുരേഷിന്‍രെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

സൗജന്യമായി കാണാന്‍ അവസരം

സൗജന്യമായി കാണാന്‍ അവസരം

ഇന്ത്യയില്‍ മാത്രമല്ല വിദേശത്തുനിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിര്‍വാണ സിനിമാസാണ് ചിത്രത്തിന്‍രെ യുഎഇ പതിപ്പ് വിതരണം ചെയ്യുന്നത്. 55 വയസ്സിന് മുകളില്‍ പ്രയമുള്ളവര്‍ക്ക് യുഎസ്സില്‍ മെയ് 26ന് ചിത്രം സൗജന്യമായി കാണാനുള്ള അവസരവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

ട്വീറ്റ് കാണാം

നിര്‍വാണയുടെ ട്വീറ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X