ദുൽഖറിന്റെ 'കുറുപ്പ്' അവസാനഘട്ടത്തിൽ! ഫൈനൽ ഷെഡ്യൂൾ മംഗലാപുരത്ത്
ഒരു യമണ്ടൻ പ്രേമകഥയ്ക്ക് ശേഷം പുറത്തു വരുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കുറുപ്പ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അവസാനഘട്ട ഷെഡ്യൂൾഡ് മംഗലാപുരത്ത് ആരംഭിച്ചിരിക്കുകയാണ്. ഒരു നീണ്ട ഇളവേളയ്ക്ക് ദുൽഖർ സൽമാൻ- ശ്രീനാഥ് രാജേന്ദ്രനും കുറുപ്പിലൂടെ വീണ്ടും ഒന്നിക്കുകയാണ്.

പിടികിട്ടപ്പുള്ളിയായി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കുറുപ്പായിട്ടാണ് ദുൽഖർ എത്തുന്നത്. താരത്തിന്റ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. പല നാടുകള്‍ പല നാളുകള്‍ പല രൂപങ്ങള്‍. എല്ലാം ഇവിടെ തുടങ്ങുന്നു... എന്ന ക്യാപ്ഷനോടെയായിരുന്നു കുറുപ്പിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പങ്കുവെച്ചത്. മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിലാണ് താരം പ്രത്യക്ഷപ്പെടുന്നുണ്ട്. കുറുപ്പിന് വേണ്ടി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ദുൽഖറിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസാണ് ചിത്രവും നിർമ്മിക്കുന്നത്. കുറുപ്പിനെ കൂടാതെ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രവും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ്.


Click it and Unblock the Notifications











