ഇത് പൊളിക്കും! ഒരു യമണ്ടന്‍ പ്രേമകഥയുമായി ദുല്‍ഖര്‍ സല്‍മാന്‍!!
ബോളിവുഡ് ചിത്രമായ കര്‍വാന്‍, ദേസിംഗ് പെരിയസാമിയുടെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ തുടങ്ങി മറുഭാഷാ ചിത്രങ്ങളുമായി തിരക്കിലാണ് മലയാളത്തിന്റെ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച മഹാനടിയാണ് ഈ വര്‍ഷം ഇതുവരെ തിയറ്ററുകളിലെത്തിയ ദുല്‍ഖര്‍ ചിത്രം. അന്തരിച്ച തെന്നിന്ത്യന്‍ നടി സാവിത്രിയുടെ സംഭവ ബഹുലമായ ജീവിത കഥ പറഞ്ഞ മഹാനടി വന്‍ വിജയമായിരുന്നു. പഴയകാല റൊമന്റിക് ഹീറോ ജെമിനി ഗണേഷനായി മികച്ച പ്രകടനമായിരുന്നു ദുല്‍ഖര്‍ കാഴ്ചവെച്ചത്. ചിത്രം കണ്ടതിനുശേഷം താന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി മാറിയെന്ന് പ്രശസ്ത സംവിധായകന്‍ എസ് എസ് രൗജമൗലി പറഞ്ഞിരുന്നു.

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോ ആയിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ അവസാനം തിയറ്ററുകളിലെത്തിയ മലയാള ചിത്രം. ഇനി താരം അഭിനയിക്കാന്‍ പോവുന്ന മലയാളം ചിത്രം എതാണ് എന്ന ആകാംഷയിലായിരുന്നു അദ്ധേഹത്തിന്റെ ആരാധകര്‍. ആ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ട് പുതിയ ചിത്രത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.ഫെയ്‌സ്ബുക്ക് പേജിലാണ് പുതിയ ചിത്രത്തിന്റെ ചിത്രീകരണ സമയത്തുള്ള ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചത്.

ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ഒരു യമണ്ടന്‍ പ്രണയകഥയാണ് ഡിക്യൂ അഭിനയിക്കുന്ന പുതിയ മലയാള ചിത്രം.ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫല്‍. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.നാദിര്‍ഷയാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്.ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മിക്കുന്നത്. മട്ടാഞ്ചേരിയും ഫോര്‍ട്ട്‌കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.


Click it and Unblock the Notifications