പിറന്നാള്‍ പാര്‍ട്ടിക്കിടെ ഉറങ്ങിപ്പോയ വിസ്മയ, മോഹന്‍ലാലിനെ മകളെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

By Midhun Raj

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പുസ്തകമായ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്‌ ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് പുറത്തിറങ്ങിയത്. താരപുത്രിയുടെ ആദ്യ ബുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അഭിമാന നിമിഷമെന്ന് പറഞ്ഞുകൊണ്ടാണ് മകളുടെ പുസ്തകത്തെ കുറിച്ച് എഴുതി മോഹന്‍ലാല്‍ എത്തിയത്. പിന്നാലെ ആരാധകരും വിസ്മയ മോഹന്‍ലാലിന്‌റെ എഴുത്തിനെ പ്രശംസിച്ച് എത്തി. അതേസമയം മായയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്റെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

duluqer-vismaya

വിസ്മയയെ കുറിച്ചുളള പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ദുല്‍ഖര്‍ എത്തിയത്. മായയെ കുറിച്ചുള എന്റെ ഓര്‍മ്മകളില്‍ ആദ്യത്തെ ഓര്‍മ്മ ചെന്നൈയിലെ താജ് ഹോട്ടലില്‍വെച്ച് നടന്ന അവളുടെ ആദ്യത്തെ പിറന്നാള്‍ പാര്‍ട്ടിയാണ് എന്ന് താരം പറയുന്നു. അതൊരു വലിയ പാര്‍ട്ടിയായിരുന്നു. മായയുടെ അച്ഛനും അമ്മയും സമ്മാനിച്ച മനോഹരമായ ഗാര്‍ഡന്‍ ഉടുപ്പില്‍ അതിസുന്ദരിയായിരുന്നു അവള്‍. രാത്രിയായപ്പോള്‍ പിറന്നാള്‍ കുട്ടിയെ കാണാതായി. അവളുടെ അമ്മ പിന്നീട് വന്നു പറഞ്ഞു അവള്‍ ഉറങ്ങിപ്പോയെന്ന്. ആ വലിയ പാര്‍ട്ടിക്കിടെ നേരത്തെ ഉറങ്ങിപ്പോയ പിറന്നാള്‍ കുട്ടിയെ കുറിച്ച് ഞാനെപ്പോഴും ഓര്‍ക്കാറുണ്ട്.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

ഇന്നവള്‍ വളര്‍ന്ന് വലുതായിരിക്കുന്നു. അവളുടെ വഴി വെട്ടിതെളിച്ചിരിക്കുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ കവിതകള്‍, ചിന്തകള്‍, ഡൂഡില്‍, ആര്‍ട്ട് എന്നിവ അടങ്ങുന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ പുസ്തകം അവളുടെ മനസിനെയും അനുഭവങ്ങളെയും കുറിച്ചുളള മനോഹരമായ കാഴ്ചപ്പാടുകള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. എല്ലാ ആശംസകളും മായാ, പ്രിയപ്പെട്ടവരും അറിയുന്നവരുമെല്ലാം നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കും. ഒരുപാട് സ്‌നേഹത്തോടെ ചാലു ചേട്ടന്‍. ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം കുറിപ്പിന്റെ അവസാനം, ഈ പുസ്തകത്തിന്റെ സക്‌സസ് പാര്‍ട്ടിക്ക് ഇടയില്‍ എങ്കിലും ദയവായി നേരത്തെ ഉറങ്ങിപ്പോവരുത് എന്നും മായയോട് ദുല്‍ഖര്‍ തമാശരൂപേണ പറഞ്ഞു.

പോസ്റ്റ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X