»   » അത് നിങ്ങളുടെ തെറ്റിദ്ധാരണ, പുതിയ ചിത്രത്തിന് ദുല്‍ഖര്‍ നല്‍കുന്ന ഒരേ ഒരു ഉറപ്പ്

അത് നിങ്ങളുടെ തെറ്റിദ്ധാരണ, പുതിയ ചിത്രത്തിന് ദുല്‍ഖര്‍ നല്‍കുന്ന ഒരേ ഒരു ഉറപ്പ്

By: Rohini
Subscribe to Filmibeat Malayalam

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പുതിയ ചിത്രത്തിലേക്ക് കടന്നു.

ജോമോന്റെ സുവിശേഷങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയായി, ദേ ദുല്‍ഖര്‍ സങ്കടം പറയുന്നു

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പൂജയുടെ ഫോട്ടോയ്‌ക്കൊപ്പം സിനിമയെ കുറിച്ച് ദുല്‍ഖര്‍ വ്യക്തമാക്കുന്നു.

ഹിന്ദിയിലില്ല!

ഏറെ പ്രതീക്ഷയോടെ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് കടന്നു. ചിത്രം ഹിന്ദിയിലാണ് ഒരുക്കുന്നത് എന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണ ഉണ്ടാകാം. എന്നാല്‍ തമിഴിലും മലയാളത്തിലും ആയിട്ടാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ദുല്‍ഖര്‍ വ്യക്തമാക്കി

ഒരേ ഒരുറപ്പ്

ഇതൊരു പുതിയ സിനിമയാണ്. പുതിയതായുള്ള ഒരു പരീക്ഷണം. സോളോ ഒരു നല്ല സിനിമയായിരിക്കും എന്ന ഉറപ്പ് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ കഴിയും എന്ന് ദുല്‍ഖര്‍ പറഞ്ഞു.

അടുത്ത വര്‍ഷം റിലീസ്

പല ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്. അടുത്ത വര്‍ഷം റിലീസാകും എന്നാണ് പ്രതീക്ഷ. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും ആവശ്യപ്പെട്ടുകൊണ്ട് ദുല്‍ഖറിന്റെ പോസ്റ്റ് അവസാനിച്ചു.

പുതിയ ചിത്രം

ജോമോന്റെ സുവിശേഷങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്ന ദുല്‍ഖറിന്റെ അടുത്ത ചിത്രം. ക്രിസ്മസിന് റിലീസ് ചെയ്യാനായിരുന്നു പദ്ധതി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും അണിയറയില്‍ തയ്യാറെടുക്കുന്നു.

ദുല്‍ഖറിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Dulquer Salmaan is all set to join hands with popular film-maker Bejoy Nambiar for his Mollywood debut Solo. Recently, Dulquer opened up about the project, through his official Facebook page.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam